728-pixel-x-90-2-learn
728-pixel-x-90
<< >>

കൊച്ചുവേളി-ബാംഗ്ലൂര്‍ എക്‌സ്പ്രസിന്‍റെ കോച്ച് തകര്‍ന്നു

തിരുവനന്തപുരം:കൊച്ചുവേളി റെയിൽവേ സ്റ്റെഷനിൽ ഷണ്ടിങ്ങിനിടെ കൊച്ചുവേളി ബംഗളൂരൂ എക്‌സ്പ്രസ് അപകടത്തിൽപ്പെട്ടു.ഒരു കോച്ച് ഷണ്ടിങ്ങിനിടെയുണ്ടായ അപകടത്തില്‍ തകര്‍ന്നു ( ചിത്രം കാണുക). ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. കോച്ചാണ് തകര്‍ന്നത്.

വൈകുന്നേരം 4.50 ന് പുറപ്പെടേണ്ട ആലപ്പുഴ വഴി ബാംഗ്ലൂരിലേക്ക് പോകുന്ന 16316 നമ്പര്‍ ട്രെയിനിന്‍റെ  എസ്-4 സ്ലീപ്പര്‍കോച്ചാണ് തകര്‍ന്നത്. കാലപ്പഴക്കം ചെന്ന ബോഗിയാണ് ഇതെന്ന് ആക്ഷേപമുണ്ട്. ഏതായാലും ട്രെയിന്‍ യാത്ര പുറപ്പെടാന്‍ വൈകുകയാണ്. അപകടത്തില്‍പ്പെട്ട കംപാര്‍ട്ട്മെന്റില്‍ ബര്‍ത്ത് ബുക്ക് ചെയ്തിരുന്നവര്‍ക്ക് പണം തിരികെ നല്‍കി തടിയൂരാനാണ് റെയില്‍വേയുടെ ശ്രമം.

അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ പുറപ്പെടാന്‍ വൈകുകയാണ്. കോച്ച് അപകടത്തില്‍ പെട്ടതോടെ യാത്രക്കാരും നാട്ടുകാരും ബഹളം വെച്ചു. ട്രെയിനില്‍ ഉള്‍പ്പെടുത്തിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

അപകടത്തില്‍ പെട്ട കോച്ച് യാത്രായോഗ്യമല്ലാത്തിനാല്‍ ഈ കംപാര്‍ട്ട്‌മെന്റില്‍ ബര്‍ത്ത് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് പണം തിരിച്ചുനല്‍കുന്ന കാര്യമാണ് റെയില്‍വെ ആലോചിക്കുന്നത്.

ഇത്തരം പഴക്കം ചെന്ന ബോഗിയുമായി യാത്ര തുടര്‍ന്നിരുന്നെങ്കില്‍ ഒരു പക്ഷെ ഒരു വലിയ ദുരന്തം സംഭവിക്കുമായിരുന്നു എന്നാണു കൊച്ചുവേളിയില്‍ കൂടിയിരിക്കുന്ന യാത്രക്കാരുടെ ആശങ്ക. ഏതായാലും അപകടത്തെക്കുറിച്ച് റെയില്‍വേയുടെ സാങ്കേതിക വിശദീകരണം ലഭ്യമാകുമ്പോള്‍ കൂടുതല്‍ വ്യക്തത ഉണ്ടാകുമെന്ന് കരുതാം.

Leave a Reply