728-pixel-x-90-2-learn
728-pixel-x-90
<< >>

കെയര്‍ കിഡ്‌സ് ഫെയറിനു മൂവാറ്റുപുഴയില്‍ തുടക്കമായി

ഇറ്റാലിയന്‍ കിഡ്‌സ് ബ്രാന്‍ഡായ കെയര്‍ തങ്ങളുടെ സി എസ് -CSR (കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി) പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കിഡ്‌സ്‌ഫെയറിനു മൂവാറ്റുപുഴയില്‍ തുടക്കമായി.യു എ ഇയിലും ബഹറിനിലും ശ്രദ്ധേയമായ കിഡ്‌സ്‌ഫെയര്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറും.

ഇബ്രാഹിം ബാദുഷ നയിക്കുന്ന കുട്ടികള്‍ക്കുള്ള ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് വര്‍ക്ക്‌ഷോപ്പ്, കെയര്‍ കിഡ്‌സ് ഫാഷന്‍ ഷോ, കെയര്‍ കൈറ്റ് ഫെയര്‍, ബിഗ് കാന്‍വാസ് പ്രോഗ്രാം, ടീ ഷര്‍ട്ട് ചാരിറ്റി പ്രോഗ്രാമായ ”ബ്രിംഗ് ആന്‍ ഓള്‍ഡ് ടി- ഷര്‍ട്ട് ആന്‍ഡ് ഗെറ്റ് എ ന്യു വണ്‍” തുടങ്ങിയ ഇനങ്ങളാണ് അവതരിപ്പിക്കപ്പെടുന്നത്.

31-ാം ഒളിംപിക്‌സിനെ അനുസ്മരിപ്പിച്ചുകൊണ്ട് 31 മീറ്റര്‍ നീളമുള്ള ലോംഗ് കാന്‍വാസിലാണ് മൂവാറ്റുപുഴയിലെ വിവിധ വിദ്യാലയങ്ങളിലായി കുട്ടുകള്‍ ബിഗ് കാന്‍വാസ് രചിക്കുന്നത്. കിഡ്‌സ്‌ഫെയര്‍ ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് എസ് കെ ജി റിസര്‍ച്ച് ടീം തയ്യാറാക്കിയ ആര്‍ട്ട് ബുക്കും സൗജന്യമായി നല്‍കും.

മൂവാറ്റുപുഴ മേഖലയിലെ പത്ത് വിദ്യാലയങ്ങളിലും പ്രധാനപ്പെട്ട പ്ലേ സ്‌കൂളുകളിലും നഴ്‌സറികളിലും കിഡ്‌സ് ഫെയറിന്റെ ഭാഗമായി കുട്ടികള്‍ക്കായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കിഡ്‌സ്‌ഫെയര്‍ കോര്‍ഡിനേറ്റര്‍മാരായ സനു സത്യനും കെ എ നാസറും പത്രക്കുറിപ്പില്‍ അറിയിച്ചു.

ഇസ്മായില്‍ റാവുത്തറുടെ നേതൃത്വത്തിലുള്ള യു എ ഇ ആസ്ഥാനമായുള്ള ഫൈന്‍ ഫെയര്‍ ഗ്രൂപ്പാണ് കെയര്‍ കിഡ്‌സ് ഫാഷന്റെ പ്രൊമോട്ടേഴ്‌സ്.

INDIANEWS24. Business Desk

Leave a Reply