കെഫാക് ഗള്‍ഫ് മാര്‍ട്ട് ഫുട്ബോള്‍ ലീഗ് സീസണ്, രണ്ടാം എഡിഷന് തുടക്കം
കുവൈറ്റ് : കുവൈറ്റ് പ്രവാസി ലോകത്തെ ഫുട്ബാള്‍ കായികമാമാങ്കത്തിന് സാല്‍മിയ മുനിസിപ്പാലിറ്റി ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തില്‍ വര്‍ണ്ണശബളമായ തുടക്കം. കേരള എക്സ്പാറ്റ്സ് ഫുട്ബോള്‍ അസോസിയേഷന് (കെഫാക്) ആതിഥ്യമരുളുന്ന കെഫാക് ഗള്‍ഫ് മാര്‍ട്ട് ഫുട്ബോള്‍ ലീഗ് സീസണ് 2, കാല്‍പ്പന്തുകളിയില്‍ എന്നും ആവേശവും, ഇന്ത്യന്‍ ഫുട്ബാളിന്റെ അഭിമാനമാനവുമായ ശ്രീ : ഐ എം വിജയന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കെഫാക് ലീഗില്‍ അണിനിരക്കുന്ന 400 – ല്‍ പരം വരുന്ന കളിക്കാരെയും, സംഘാടകരെയും, നൂറുക്കണക്കിന് ഫുട്ബോള്‍ പ്രേമികളെയും സാക്ഷി നിര്‍ത്തി കേഫാക് ലോഗോ മതൃകയില്‍ പ്രത്യേകം തയ്യാറാക്കിയ കേക്ക് മുറിച്ചാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കേഫാക് ലീഗില്‍ പന്ത് തട്ടുന്ന 16 ടീമുകളും ഗ്രൗണ്ടില്‍ ടീമുകളുടെ ജേയ്സിയനിഞ്ഞു അണിനിരന്ന വര്‍ണ്ണശബളമായ സായാഹ്നത്തില്‍ ഫുട്ബോള്‍ കിക്ക് ചെയ്തുകൊണ്ട് ഐ എം വിജയന് സീസണ് 2 ന് കിക്കോഫ് നിര്‍വ്വഹിച്ചു. മുന്‍ ഇന്ത്യന്‍ ഫുട്ബോളറും പ്രശസ്ത കോച്ചുമായ എം.എം ജേക്കബ് വിശിഷ്ടാതിഥിയായിരുന്നു. ശ്രീ : ഐ എം വിജയന്, എം.എം ജേക്കബ് , ഗള്‍ഫ് മാര്‍ട്ട് കണ്ട്രി ഹെഡ് ഡോ : രമേശ് എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു.
കുവൈറ്റിന്റെയും, ഇന്ത്യയുടെയും ദേശീയ ഗാനത്തോടെ തുടങ്ങിയ ഉദ്ഘാടന സെഷനില്‍, കെഫാക് പ്രസിഡന്റ് അബ്ദുള്ള കാദിരി അധ്യക്ഷത വഹിച്ചു. ഗള്‍ഫ് മാര്‍ട്ട് കണ്ട്രി ഹെഡ് ഡോ : രമേശ് , മാധ്യമ പ്രവര്‍ത്തകരായ അയനം റിയാസ്, മുനീര്‍ നന്തി, കെഫാക് രക്ഷാധികാരി ഷബീര്‍ മണ്ടോളി, ഹബീബ് മുറ്റിച്ചൂര്‍ , കേഫാക് ഭാരവാഹികള്‍ എന്നീവര്‍ സംബന്ധിച്ചു. ഐ എം വിജയനുമുള്ള ഉപഹാരം അബ്ദുള്ള കാദിരിയും , എം എം ജേക്കബിനുമുള്ള ഉപഹാരം കേഫാക് രക്ഷാധികാരി ഷബീര്‍ മണ്ടോളിയും വിതരണം ചെയ്തു.. കേഫാക് സീസണ് 2 നോട് അനുബന്ധിച്ച് പുറത്തിറക്കിയ സോവനീര്‍ ” സോക്കര്‍ മാനിയ ” കുവൈത്തിലെ പ്രശസ്ത ആര്‍ടിസ്റ്റ് ജോണ്‍ ആര്‍ട്സ് കലഭാവന്‍ നല്‍കിക്കൊണ്ട് ഗള്‍ഫ് മാര്‍ട്ട് കണ്ട്രി ഹെഡ് ഡോ : രമേശ് നിര്‍വ്വഹിച്ചു. ജോണ്‍ ആര്‍ട്സ് തയ്യാറാക്കിയ ഐ എം വിജയന്റെയും എം എം ജേക്കബിന്റെ യും കാരിക്കേച്ചറുകള്‍ ഇരുവര്‍ക്കും സമ്മാനിച്ചു. ജനറല്‍സെക്രട്ടറി വി.എസ് . നജീബ് സ്വാഗതവും, ട്രഷറര്‍ മന്‍സൂര്‍ നന്ദിയും പറഞ്ഞു. ഉത്ഘാടന ചടങ്ങിനുശേഷം അരങ്ങേറിയ 16 ടീമുകളുടെ പ്രദര്‍ശന മത്സരത്തില്‍ വിവധ ടീമുകളോടപ്പം ഐ എം വിജയനും, എം.എം ജേക്കബും പന്ത് തട്ടി .
9 മാസക്കാലം നീണ്ട് നില്ക്കുന്ന ഗള്‍ഫ് മാര്‍ട്ട് ഫുട്ബോള്‍ ലീഗ് സീസണ് – 2 കുവൈറ്റിലെ തന്നെ പ്രമുഖരായ 16 ടീമുകളാണ് പന്ത് തട്ടാനിറങ്ങുത് .നിലവിലുള്ള ജേതാക്കളായ സോക്കര്‍ കേരളയും , മാക് കുവൈറ്റ്, കേരള ചലഞ്ചേഴ്സ്, ഫഹാഹീല്‍ ബ്രദേഴ്സ്, സിഎഫ്സി സാല്‍മിയ, കേരള സ്ട്രൈക്കേഴ്സ്, മലപ്പുറം ബ്രദേഴ്സ് , കെകെഎസ് സൗത്ത് സുര്‍റ, സ്പാര്‍ക്സ് എഫ്സി , റൗദ ചലഞ്ചേഴ്സ്, ബിഗ് ബോയ്സ്, യൂത്ത് ഇന്ത്യ, സില്‍വര്‍സ്റ്റാര്‍സ്, സ്റ്റാര്‍ ലൈറ്റ് വാരിയേഴ്സ്, ചാമ്പ്യന്‍സ് എഫ്സി അബ്ബാസിയ, യങ്ങ് ഷൂട്ടേഴ്സ് അബ്ബാസിയ എന്നീ പ്രമുഖ ടീമുകള്‍ അടുത്ത ദിവസങ്ങളില്‍ പോരിനിറങ്ങും. പേരിലും പെരുമയിലും താരസാന്നിധ്യത്തിലും സമ്പുഷ്ടമായ ഓരോ ടീമുകളും വാശിയേറിയ പോരാട്ടങ്ങള്‍ കാഴ്ച്ചവേക്കാനോരുങ്ങുകയാണ് സാല്‍മിയ മുനിസിപ്പാലിറ്റി ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തില്‍ എല്ലാ വെള്ളിയാഴ്ചകളിലും വൈകുരേം 4 മുതല്‍ 8 മണി വരേയാണ് മല്‍സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത് . മല്‍സരങ്ങള്‍ നിയന്ത്രിക്കുന്നത് ഇന്ത്യന്‍ ഫുട്ബോള്‍ റഫറീസ് അസോസിയേഷനിലെ റഫറിമാരാണ് . ഫുട്ബോള്‍ പ്രേമികള്‍ക്ക് കുടുംബ സമേതം മല്‍സരങ്ങള്‍ ആസ്വദിക്കാനുള്ള സൗകര്യമൊരുക്കിയതായി കെഫാക് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 99708812 , 97327238 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.