728-pixel-x-90-2-learn
728-pixel-x-90
<< >>

കെഫാക് ഗള്‍ഫ് മാര്‍ട്ട് സോക്കര്‍ ലീഗ് മത്സരങ്ങള്‍ ആവേശകരമായ അന്ത്യത്തിലേക്ക്

കുവൈറ്റ്‌ :   16 ഫുട്‌ബോള്‍ ടീമുകള്‍ മാറ്റുരുക്കുന്ന കെഫാക് ഗള്‍ഫ് മാര്‍ട്ട് സോക്കര്‍  ലീഗ് മത്സരങ്ങള്‍ ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുന്നു. കഴിഞ്ഞ ദിവസം ഫഹാഹീല്‍ പബ്ലിക് അതോറിറ്റി ഫോര്‍ യൂത്ത് & സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന  മത്സരത്തില്‍ സ്റ്റാര്‍ലൈറ്റ് വാരിയേസിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് മാക്ക് കുവൈറ്റ് തോല്‍പ്പിച്ചു . മുഴുവന്‍ സമയവും മാക്ക് കുവൈറ്റ് കൈപ്പിടിയിലോതുക്കിയ ആദ്യ മത്സരത്തില്‍ വിജയികള്‍ക്ക് വേണ്ടി ഷഫീക്ക് , മന്‍സൂര്‍ , ദീപക്ക് എന്നീവര്‍ സ്കോര്‍ ചെയ്തു. രണ്ടാം മത്സരത്തില്‍ രൗദ ചാലഞ്ചെയസ് കെ.കെ.എസ് സുറയെ മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. കളിയുടെ ആദ്യ പകുതിയില്‍ തന്നെ  രൗദ ചാലഞ്ചെയസിന് വേണ്ടി ഹനീസ് ഗോള്‍ നേടി. അവസാന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഫഹാഹീല്‍ ബ്രദേര്‍സ് മലപ്പുറം ബ്രദേര്‍സിനെ ഇഞ്ചോടിഞ്ച്  പോരാട്ടത്തില്‍ കീഴടക്കി. കാല്‍പന്തു കളിയുടെ എല്ലാ ആവേശവും സൗന്ദര്യവും നിറഞ്ഞ മത്സരം പ്രവാസി കാണികള്‍ക്ക് അവിസ്മരണീയ നിമിഷങ്ങളാണ് സമ്മാനിച്ചത്. ഫഹാഹീല്‍ ബ്രദേര്‍സിന് വേണ്ടി മുഹമ്മദ്‌ ഷാഫി വിജയ ഗോള്‍ നേടി . 9 മാസക്കാലം നീണ്ടു നില്ക്കുന്ന സോക്കര്‍ മാമാങ്കം എല്ലാ വെള്ളിയാഴ്ചകളിലും 4:30 മുതല്‍ 8 മണി വരെയാണ് നടക്കുക. കുവൈറ്റിലെ മുഴുവന്‍ മലയാളി ഫുട്‌ബോള്‍ പ്രേമികള്‍ക്കും കുടുംബസമേതം മത്സരങ്ങള്‍ ആസ്വദിക്കുവാനുള്ള സൗകര്യം ഒരുക്കിയതായി കെഫാക് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 99708812 , 97327238.

Leave a Reply