കുവൈറ്റ് : കേരള എക്സ്പാറ്റ്സ് ഫുട്ബാള്‍ അസോസിയേഷന് കുവൈറ്റ് (കെഫാക്) സംഘടിപ്പിക്കുന്ന കെഫാക് ഗള്‍ഫ് മാര്‍ട്ട് സോക്കര്‍ ലീഗിന് ഫഹാഹീല്‍ പബ്ലിക് അതോറിറ്റി ഫോര്‍ യൂത്ത് & സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ ആവേശകരമായ തുടക്കം. ആദ്യ മത്സരത്തില്‍ കേരള സ്ട്രൈക്കേര്‍സ് ഏകപക്ഷീയമായ 3 ഗോളുകള്‍ക്ക് സില്‍വര്‍ സ്റ്റാര്‍സിനെ തോല്‍പ്പിച്ചു. ലീഗിന്റെ ആദ്യ മത്സരത്തില്‍ തന്നെ ഹാട്രിക്ക് നേടിയ കേരള സ്ട്രൈക്കേര്‍സ് താരം ആന്റണി കാണികളില്‍ ആവേശം വിതറി. ഒഴിവ് ദിവസമായതിനാല്‍ നൂറുകണക്കിന് കാണികള്‍ സ്റ്റേഡിയത്തിലേക്ക് ഒഴികിയെത്തി. മറ്റു മത്സരങ്ങളില്‍ യംഗ്സ്റ്റേഴ്സ് അബ്ബാസിയ മറുപടിയില്ലാത്ത രണ്ട് ഗോളിന് കെ കെ എസ് സുരയെയും , സി എഫ് സി സാല്‍മിയ ഒരു ഗോളിന് സ്പാര്‍ക്സ് എഫ് സി യെയും തോല്‍പ്പിച്ചു. ഇന്ത്യന്‍ ഫുട്ബാള്‍ റഫറി അസോസിയേഷന് സ്ഥാപക മെമ്പര്‍ ശ്രീ : ഡിസൂസ കളിക്കാരുമായി പരിചയപ്പെട്ടു. റിക്കാറോ വാച്ച് സ്പോസര്‍ ചെയ്യുന്ന മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം യഥാക്രമം കേരള സ്ട്രൈക്കേര്‍സ് താരം ആന്റണി, യംഗ്സ്റ്റേഴ്സ് അബ്ബാസിയ താരം ഐവി , സി എഫ് സി സാല്‍മിയ താരം ഷനില്‍ എന്നീവര്‍ നേടി . 9 മാസക്കാലം നീണ്ടു നില്ക്കുന്ന സോക്കര്‍ മാമാങ്കം എല്ലാ വെള്ളിയാഴ്ചകളിലും 4:30 മുതല്‍ 8 മണി വരെയാണ് നടക്കുക. കുവൈറ്റിലെ മുഴുവന്‍ മലയാളി ഫുട്ബോള്‍ പ്രേമികള്‍ക്കും കുടുംബസമേതം മത്സരങ്ങള്‍ ആസ്വദിക്കുവാനുള്ള സൗകര്യം ഒരിക്കിയതായി കെഫാക് ഭാരവാഹികള്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് : 99708812 , 97327238 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.