728-pixel-x-90-2-learn
728-pixel-x-90
<< >>

കെഫാക് അഡ്രസ് ഷോപ്പീ അന്തര്‍ജില്ലാ ഫുട്ബോള്‍ ടൂര്‍ണമെന്റ് അവസാനഘട്ടത്തിലേക്ക്


കുവൈത്ത് : കെഫാക് അഡ്രസ് ഷോപ്പീ അന്തര്‍ജില്ലാ ഫുട്ബോള്‍ ടൂര്‍ണമെന്‍റിന്‍റെ നാലാം ദിനത്തില്‍ തിരുവനന്തപുരത്തിനും , കാലിക്കറ്റ്‌ ബോയ്സിനും മിന്നുന്ന  വിജയം. ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടിയ കെ.ഡി.എന്‍.എ കോഴിക്കോടും കാസര്‍ഗോഡും ഗോള്‍രഹിത സമനിലയില്‍ പിരിയുകയായിരുന്നു .  രണ്ടാം മത്സരത്തില്‍  തിരുവനന്തപുരം  ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കണ്ണൂരിനെ തോല്‍പ്പിച്ചു. കളിയിലെ കേമനായി തിരുവനന്തപുരത്തിന്റെ റോയിയെ തിരഞ്ഞടുത്തു. അത്യന്തം വാശിയേറിയ  മുന്നാം മത്സരത്തില്‍ പാലക്കാടും തൃശൂരും ഓരോ ഗോളുകളടിച്ചു തുല്യത പാലിക്കുകയായിരുന്നു. ശക്തമായ മുന്നേറ്റങ്ങള്‍  കണ്ട മത്സരം കാണികള്‍ക്ക് വിരുന്നേകി. പാലക്കാടിന് വേണ്ടി കളിക്കുന്ന  മുന്‍ ഇന്ത്യന്‍ താരം ജയകുമാറാണ് മാന്‍ ഓഫ് ദി മാച്ച് . അവസാന മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് കാലിക്കറ്റ്‌ ബോയ്സ് എറണാകുളത്തെ  തോല്‍പ്പിക്കുകയായിരുന്നു. വിജയികള്‍ക്ക് വേണ്ടി മൂന്ന് ഗോളുകള്‍ നേടിയ സഹീറാണ് കളിയിലെ താരം .

വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് മിശ്രിഫിലെ കുവൈത്ത് പബ്ളിക് അതോറിറ്റി ഫോര്‍ യൂത്ത് ആന്‍റ് സ്പോര്‍ട്സ് ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തില്‍  നടക്കുന്ന അവസാനഘട്ട   മത്സരത്തില്‍ പാലക്കാട് കാലിക്കറ്റ്‌ ബോയ്സിനെയും , കാസര്‍ഗോഡ്‌ കണ്ണൂരിനെയും ,മലപ്പുറം തൃശൂരിനെയും നേരിടും.   കുവൈറ്റിലെ മുഴുവന്‍ മലയാളി ഫുട്ബോള്‍ പ്രേമികള്‍ക്കും കുടുംബസമേതം മത്സരങ്ങള്‍ ആസ്വദിക്കുവാനുള്ള സൗകര്യം ഒരിക്കിയതായി കെഫാക്‌ ഭാരവാഹികള്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് : 99708812 , 97327238 എന്ന നമ്പറുകളില്‍  ബന്ധപ്പെടുക.

Leave a Reply