jio 800x100
jio 800x100
728-pixel-x-90
<< >>

കെഫാക്ക് സോക്കർ സീസണ്‍ 2: ഐ എം വിജയന്‍ കിക്കോഫ്‌ ചെയ്യും

കുവൈറ്റ്‌ : കുവൈറ്റിലെ മലയാളി ക്ലബ് ഫുട്ബോളിലെ വീറുറ്റ കളിയരങ്ങായ കെഫാക്ക് സോക്കർ ലീഗിന്‍റെ രണ്ടാം സീസണിന് ഒക്ടോബര്‍ 4 , വെള്ളി വൈകിട്ട് 4 മണിക്ക് സാല്‍മിയ മുനിസിപ്പൽ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ (ടെലികമ്മ്യൂണിക്കേഷന്‍ ടവറിനും ജിയാന്റ് സുപ്പര്‍മാര്‍ക്കറ്റിനും പിന്നിൽ) തുടക്കം കുറിക്കും. ഇന്ത്യൻ ഫുട്ബോളിന്‍റെ കറുത്ത മുത്ത് ഐ എം വിജയന്‍ കിക്കോഫ് നിര്‍വ്വഹിക്കുന്ന രണ്ടാം സീസണില്‍ ഇന്ത്യയ്ക്കും , കേരളത്തിനും നിരവധി തവണ ജേയ്സിയനിഞ്ഞ കളിക്കാരനും, പ്രമുഖ ഫുട്ബോള്‍‍‍ കോച്ചുമായ എം എം ജേക്കബ് ഗസ്റ്റ് ഓഫ് ഹോണർ ആയി പങ്കെടുക്കും .കഴിഞ്ഞ ഫുട്ബോള്‍‍ സീസണിലെന്ന പോലെ കുവൈറ്റിലെ ഫുട്ബോള്‍‍ പ്രേമികള്‍ അത്യാവേശത്തോടെയാണ് പുതിയ സീസണ്‍ വരവേല്‍ക്കുവാന്‍ ഒരുങ്ങുന്നത്. ഉത്ഘാടന ദിവസം ലീഗില്‍ പങ്കെടുക്കുന്ന 16 ടീമുകളെ ഉള്‍പ്പെടുത്തി നടക്കുന്ന പ്രദര്‍ശന മത്സരത്തില്‍ ഐ എം വിജയനും എം. എം ജേക്കബും കളിക്കുമെന്ന് സംഘാടകന്‍ അറിയിച്ചു. 9 മാസക്കാലം നീണ്ടു നില്‍ക്കുന്ന മത്സരങ്ങളെ എല്ലാ വെള്ളിയാഴ്ചകളിലും 4:00 മുതൽ 7:30 വരെയാൻ നടക്കും സീസണ്‍ ജേതാക്കള്‍ക്ക് ഗള്‍ഫ് മാർട്ട് നല്‍കുന്ന പ്രൈസ് മണിയും ട്രോഫിയും ലഭിക്കും .

        കിരീടം നിലനിര്‍ത്താന്‍  സോക്കര്‍ കേരളയും വെല്ലുവിളിയുയര്‍ത്താന്‍  മാക് കുവൈത്ത് കേരള ചലഞ്ചേഴ്സ്ഫഹാഹീല്‍ ബ്രദേഴ്‌സ് സി.എഫ്.സി സാല്‍മിയ, , കേരള സ്ട്രൈക്കേഴ്സ്,  മലപ്പുറം ബ്രദേഴ്‌സ് കെ.കെ.എസ് സൗത്ത് സുര്‍റസ്പാര്ക്സ് എഫ് സി റൗദ ചലഞ്ചേഴ്സ്ബിഗ് ബോയ്സ്, യൂത്ത് ഇന്ത്യസില്‍വര്‍സ്റ്റാര്‍സ്. സ്റ്റാ ലൈറ്റ് വരിയെര്സ് ചാമ്പ്യസ് എഫ് സി അബ്ബാസിയ  യങ്ങ് ഷൂട്ടെര്സ്    എന്നീ 16  ടീമുകളും അണിനിരക്കുന്ന വാശിയേറിയ പോരാട്ടങ്ങളാകും ഇത്തവണ ദൃശ്യമാകുന്നതെന്നാണ് കരുതപ്പെടുന്നത് . പ്രതിഭ വേണ്ടുവോളമുണ്ടെങ്കിലും പ്രവാസി ആയതിന്‍റെ പേരില്‍ കളിക്കളത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്ന ഒരുപറ്റം ഫുട്ബോള്‍‍ പ്രേമികളുടെ നിതാന്ത  ശ്രമഫലമായി കഴിഞ്ഞ വര്‍ഷമാണ്  കേരള എക്സ്പാറ്റ്സ് ഫുട്ബോള്‍‍ അസോസിയേഷന്‍ കുവൈത്ത് (കെഫാക്) നേതൃത്വത്തില്‍   ഫുട്ബോള്‍ ലീഗിന് തുടക്കം കുറിച്ചത്. അന്തര്‍ ജില്ല സോക്കര്‍  ടൂര്‍ണമെന്‍റ്  വിവിധ ഇന്ത്യ  സ്കൂളുകളെ ഉള്‍പ്പെടുത്തി ഇന്റ സ്കൂള്‍ ടൂര്‍ണമെന്‍റ് കെഫാക് ഗ്രാന്‍റ് ഹൈപ്പര്‍ സവന്‍സ്   ടൂര്‍ണമെന്‍റ് ഒളിമ്പ്യ അബ്ദുറഹ്മാ സവന്‍സ്  ടൂര്‍ണമെന്‍റ്,   കെഫാക് സ്പോര്‍ട്സ്  സ്റ്റാ സെന്‍റര്‍  എ സൈഡ്  ടൂര്‍ണമെന്‍റ് കെഫാക് ടെസ്റ്റി റെസ്റൊറന്റ്  8 എ സൈഡ്  ടൂര്‍ണമെന്‍റ് ,കെഫാക് യംഗ്സ്റ്റര്‍  കാലിക്കറ്റ് ഫൈവ്സ് ടൂര്‍ണമെന്‍റ് എന്നീവ വിജയകരമായി   കഴിഞ്ഞ സീസണില്‍   കെഫാക് നടത്തിയിരുന്നു.   നാട്ടിലെ പ്രൊഫഷണല്‍ ടീമുകളെ വെല്ലുന്ന രീതിയില്‍ ഫുട്ബോളിന്‍റെ സകല സൌന്ദര്യവും ആവാഹിച്ചുകൊണ്ട് മികച്ച രീതിയിലാണ് കഴിഞ്ഞ സീസണില്‍ പല ക്ലബുകളും പന്തു തട്ടിയത്.  കര്‍ശനമായ വിലയിരുത്തലിലൂടെ തിരഞ്ഞെടുക്കപ്പെട്ട 16 ടീമുകളാണ് ഇത്തവണത്തെ ലീഗില്‍ കളിക്കുന്നത് . ഇന്ത്യയിലെയും കേരളത്തിലെയും  പ്രമുഖ ടീമുകള്‍ക്ക് വേണ്ടി പന്തുതട്ടിയിട്ടുള്ള പ്രശസ്തരായ കളിക്കാര്‍ വിവിധ ടീമുകള്‍ക്ക് വേണ്ടി ഇറങ്ങും . കാല്‍ പന്തുകളിയെ നെഞ്ചോട് ചേര്‍ത്തു പിടിച്ച മലയാളികള്‍ക്കുള്ള ഓണ സമ്മാനമാണ് കെഫാക് ലീഗ് സീസണ്‍ 2 . കിക്കോഫ്‌ വിശേഷങ്ങക്ക്  99708812  എന്ന നമ്പരി ബന്ധപ്പെടാവുന്നതാണ്.

Leave a Reply