200പേര്‍ക്ക് പരിക്ക്:
Kent:ഇംഗ്ലണ്ടിലെ പ്രമുഖ നഗരങ്ങളില്‍ ഒന്നായ കെന്റില്‍ നൂറ്റി മുപ്പത് വാഹനങ്ങള്‍ ഒരേ സമയം കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു.10 മിനിറ്റ് നേരം തുടര്‍ച്ചയായി ഒന്നിന് പുറകെ ഒന്നായി വന്ന വാഹനങ്ങള്‍ ഇടിച്ചുകൊണ്ടിരിക്കുകയിരുന്നു എന്ന് ഒരു ദൃക്സാക്ഷി മാധ്യമങ്ങളോടു പറഞ്ഞു
പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല എന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ .ലോറികളും കാറുകളും അടക്കം ഉള്‍പ്പെട്ട കൂട്ടിയിടിയില്‍ ,നിലവില്‍ ലഭ്യമായ കണക്കു പ്രകാരം 200ല്‍ പരം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട് .
A249 റോഡില്‍ നടന്ന അനിതര സാധാരണമായ ഈ അപകടത്തിന്റെ കാരണം രാവിലെ ഈ പ്രദേശത്ത് ഉണ്ടായിരുന്ന കടുത്ത മൂടല്‍ മഞ്ഞാണ് എന്നാണ് പ്രാഥമിക നിഗമനം.
അപകട വിവരം അറിഞ്ഞ ഉടന്‍ തന്നെ അഗ്നി സേനാ വിഭാഗവും ആംബുലന്‍സുകളും പോലീസും നിമഷങ്ങള്‍ക്ക് അകം തന്നെ സംഭവ സ്ഥലത്ത് എത്തി ആവശ്യ സേവന പ്രവര്‍ത്തനങ്ങളുടെ നേതൃത്വം ഏറ്റെടുത്തു.