728-pixel-x-90-2-learn
728-pixel-x-90
<< >>

കെണിയില്‍ അകപ്പെട്ട യുവതികളെ സിനിമാ സ്റ്റൈലില്‍ രക്ഷപ്പെടുത്തി ഡല്‍ഹി വനിതാ കമ്മിഷന്‍

ന്യൂഡെല്‍ഹി: ജോലി വാഗ്ദാനം ചെയ്യപ്പെട്ട് ഡല്‍ഹിയിലെത്തി വേശ്യാലയത്തിലകപ്പെട്ടുപോയ രണ്ട് യുവതികള്‍ മോചിക്കപ്പെട്ടു. രക്ഷയായത് 181 എന്ന വനിതാ ഹെല്‍പ് ലൈന്‍ നമ്പറും ഡല്‍ഹി വനിതാ കമ്മിഷനും. ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസുമായെത്തിചേര്‍ന്ന ഡല്‍ഹി വനിതാ കമ്മിഷന്‍ മോചിപ്പിച്ചത് രണ്ട് യുവതികളെ. ഇരുവരും കൊല്‍ക്കത്തിയില്‍ നിന്നെത്തിയവര്‍. ഒരാള്‍ക്ക് 28 ഉം മറ്റൊരാള്‍ക്ക് 20 വയസ്സാണ് പ്രായം.

നാട്ടില്‍ നിന്നും ഡല്‍ഹിയില്‍ ജോലി തേടിയ ഇവരെ തലസ്ഥാന നഗരിയില്‍ ജോലി വാഗ്ദാനം ചെയ്ത് എത്തിച്ചത് സ്ത്രീകള്‍ തന്നെയാണ്. എന്നാല്‍ എത്തിയത് ഡല്‍ഹിയിലെ യമുനാ വിഹാര്‍ മേഖലയിലാണ്. ഇരുവരെയും കൊണ്ടുവന്ന സ്ത്രീകള്‍ ഇവരെ വിലയ്ക്ക് വില്‍ക്കുകയായിരുന്നു. കെണിയിലകപ്പെട്ടെന്ന് മനസ്സിലാക്കിയപ്പോഴേക്കും മോചിതരാകാവനാകത്ത വിധം യുവതികള്‍ ബന്ധിതരായിരുന്നു. രണ്ട് തവണയായാണ് ഇരുവരെയും ഇവിടെയെത്തിച്ചത്.

യുവതികളുടെ മൊഴിയനുസരിച്ച് മൂന്ന് മാസത്തോളമായി ഇവിടെ ബന്ധനാവസ്ഥയില്‍ കഴിയുന്നത്. മിക്കവാറും ദിവസങ്ങളില്‍ പത്തിലേറെ ആളുകള്‍ ലൈംഗീകാതിക്രമത്തിന് ഇരയാക്കാറുണ്ടായിരുന്നു. എതിര്‍ക്കുമ്പോഴെല്ലാം നല്ല തല്ല് കിട്ടിയിരുന്നു. കൊടിയ ഉപദ്രപമാണ് സഹിക്കേണ്ടി വന്നത്. ഒടുവില്‍ വനിതാ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ ഉപകരിക്കപ്പെടുകയായിരുന്നു. ഡല്‍ഹി വനിതാ കമ്മിഷന്‍ നടത്തിയ നാടകീയ നീക്കത്തിനൊടുവില്‍ ഇരുവരെയും മോചിപ്പിക്കുകയായിരുന്നു. കാംല മാര്‍ക്കറ്റ് പോലീസ് സ്‌റ്റേഷനില്‍ കേസെടുത്തിട്ടുണ്ട്.

INDIANEWS24.COM NEWDELHI

Leave a Reply