ബെംഗളുരു: ഉഗ്രശബ്ദത്തോടെയുള്ള പൊട്ടിത്തെറിയെ തുടര്‍ന്ന് ബെംഗളുരുവില്‍ ഇരുനില കെട്ടിടം തകര്‍ന്ന് ആറ് പേര് മരിച്ചു. ബെംഗളുരുവിലെ എജിപുരയില്‍ തിങ്കളാഴ്ച്ച രാവിലെ ഉണ്ടായ അപകടത്തില്‍ മരിച്ച രണ്ട് പേരെ തിരിച്ചറിഞ്ഞു. കലാവധി(68) രവിചന്ദ്രന്‍(30) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. പാചക വാതക സിലിണ്ടര്പൊട്ടിത്തെറിച്ചതാകാമെന്നാണ് നിഗമനം.
തകര്‍ന്ന് വീണ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കര്‍ണ്ണാടക ആഭ്യന്തര മന്ത്രി സ്ഥലം സന്ദര്‍ശിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് നഗരവികസന മന്ത്രി കെ ജെ ജോര്‍ജ്ജ് അറിയിച്ചു. പരിക്കേറ്റവര്‍ക്ക് അര ലക്ഷം നല്‍കും.
നാഷണല്‍ ഡിസാസ്റ്റര്‍ റെസ്പോന്‍സ് ഫൈയര് സേന സ്ഥലത്തെത്തി തിരച്ചില്‍ തുടരുകയാണ്. രാവിലെ ഏഴ് മണിയോടെ ഉഗ്രശബ്ദത്തോടെയുള്ള പൊട്ടിത്തെറി കേട്ടതിനെ തുടര്‍ന്നാണ് കെട്ടിടം ഇടിഞ്ഞു വീഴാന്‍ തുടങ്ങിയതെന്ന് സമീപവാസികള്‍ പറയുന്നു. പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാകാം എന്നാണ് നിഗമനം.
INDIANEWS24.COM Bengaluru