728-pixel-x-90-2-learn
728-pixel-x-90
<< >>

കെജ്‌രിവാളിന്റെ മോഷണംപോയ കാര്‍ തിരിച്ചുകിട്ടി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മോഷണംപോയ കാര്‍ കണ്ടെത്തി. ഗാസിയാബാദില്‍ നിന്നാണ് നീല വാഗണ്‍ ആര്‍ കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസം മുമ്പാണ് കാര്‍ മോഷ്ടിക്കപ്പെട്ടത്.

വ്യാഴാഴ്ച്ച ഉച്ചയോടെ ഡല്‍ഹി സെക്രട്ടറിയേറ്റിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറാണ് കാണാതയാത്. ഇത് മോഷ്ടിക്കപ്പെട്ടതാണെന്ന് സി സി ടി വി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കാര്‍ കണ്ടെത്താനായത്.

സോഫ്റ്റ്‌വേര്‍ എന്‍ജിനീയറായ കുന്ദര്‍ ശര്‍മ്മ 2013ല്‍ കെജ്‌രിവാളിന് സമ്മാനമായി നല്‍കിയ കാറാണിത്. അന്ന് മുതല്‍ രണ്ടാം തവണ ഡല്‍ഹി മുഖ്യമന്ത്രിയാകുന്നതു വരെ കെജ്‌രിവാള്‍ ഈ കാറാണ് ഉപയോഗിച്ചുപോന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനടക്കം സ്വന്തം യാത്രയ്ക്കായി ഉപയോഗിച്ച അദ്ദേഹത്തിന്റെ ഈ കാറും വാര്‍ത്താപ്രാധാന്യം നേടി. വി ഐ പി സംസ്‌കാരത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായും ഇതിനെ വിലയിരുത്തിയിരുന്നു.

INDIANEWS24.COM NEWDELHI

Leave a Reply