728-pixel-x-90-2-learn
728-pixel-x-90
<< >>

കെജ്‌രിവാളിനെ തള്ളുന്ന കാര്യത്തില്‍ കോണ്‍ഗ്രസും ബി ജെ പി യും ഒറ്റക്കെട്ട്

ന്യൂഡല്‍ഹി: പ്രതീക്ഷിച്ചത് പോലെ ഒരേ സ്വരത്തില്‍  കെജ്‌രിവാളിന്‍റെ ഉപാധികളെ തള്ളിപ്പറഞ്ഞുകൊണ്ട് കോണ്‍ഗ്രസും ബി ജെ പി യും രംഗത്തെത്തി. കെജ്‌രിവാള്‍ ഒരുക്കിയ പത്മവ്യൂഹത്തില്‍ നിന്നും കോണ്‍ഗ്രസും ബി ജെ പി യും എങ്ങനെ മറികടക്കും എന്നതായിരുന്നു രാജ്യത്തെ ഏറ്റവും ചൂട് പിടിച്ച ചര്‍ച്ചാ വിഷയം.  ആം ആദ്മി പാര്‍ട്ടി ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാണ് ശ്രമിക്കുന്നതെന്ന ബലം കുറഞ്ഞ വാദവുമായി ഡല്‍ഹി മുന്‍ ഊര്‍ജമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഹാറൂണ്‍ യൂസഫ് ആരോപിച്ചു. ഉപാധികള്‍ മുന്നോട്ടുവച്ചത് കെജ്‌രിവാളിന്‍റെ രാഷ്ട്രീയ  നാടകമാണെന്ന് ബി ജെ പി നേതാവ് വിജേന്ദ്ര ഗുപ്ത പറഞ്ഞു.

കോണ്‍ഗ്രസിന്  മുന്നില്‍ ഉപാധികള്‍വെച്ച് എ.എ.പി. ഒളിച്ചോടുകയാണെന്ന് മുന്‍മന്ത്രി അര്‍വിന്ദര്‍ സിങ് ലവ്‌ലി പറഞ്ഞു. രണ്ടാമതൊരു തിരഞ്ഞെടുപ്പിലൂടെ ഡല്‍ഹിയിലെ ജനങ്ങളില്‍ സാമ്പത്തികബാധ്യത അടിച്ചേല്‍പ്പിക്കേണ്ടെന്ന് കരുതിയാണ്   ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണ  പ്രഖ്യാപിച്ചതെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ജെ.പി. അഗര്‍വാള്‍ പറഞ്ഞു. എന്നാല്‍  കെജ്‌രിവാളിന്‍റെ കത്തിന് മറുപടി നല്‍കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഷക്കീല്‍ അഹമ്മദ് വ്യക്തമാക്കിയിട്ടുണ്ട്.

മുതിര്‍ന്ന നേതാക്കള്‍ ഇനിയും ഇതേപ്പറ്റി അഭിപ്രായ പ്രകടനം നടത്താത്തത് ഇരു പാര്‍ട്ടികള്‍ക്കും ഭൂഷണമല്ല. ഏതായാലും ഇരു പാര്‍ട്ടികളെയും ജനമധ്യത്തില്‍ തുറന്നു കാണിക്കാനും അപഹാസ്യരാക്കാനും കെജ്‌രിവാള്‍ നടത്തിയ  നീക്കം ഫലം കണ്ട മട്ടാണ് കാണുന്നത്.

INDIA NEWS TEAM NEW DELHI

Leave a Reply