728-pixel-x-90-2-learn
728-pixel-x-90
<< >>

‘കൃഷ്ണ’വിസ്മയവുമായി ശോഭന; കണ്ണിലെണ്ണയൊഴിച്ച് കാനഡ

 

ടൊറന്റോ: നൂപുരധ്വനികളാല്‍ കാനഡയെ ഉണര്‍ത്താന്‍ സുപ്രസിദ്ധ സിനിമാതാരവും നര്‍ത്തകിയുമായ ശോഭന എത്തുന്നു. ഓക് വില്ലെയിലെ മീറ്റിംഗ്ഹൗസില്‍ ഒക്ടോബര്‍ നാലിനാണ് ശോഭനയും സംഘവും അവതരിപ്പിക്കുന്ന നൃത്ത-നാടക-സംഗീതശില്‍പം അരങ്ങേറുക. ഇംഗ്ലീഷ് സംഗീതത്തിന്‍റെ പശ്ചാത്തലത്തില്‍ അരങ്ങേറുന്ന ‘കൃഷ്ണ’ എന്ന കലാവിരുന്ന് ബ്ലൂ സഫയര്‍ എന്റര്‍ടയിന്‍മെന്‍റ് ആണ് സംഘടിപ്പിക്കുന്നത്. ഇതോട് അനുബന്ധിച്ച് ഭരതനാട്യമത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.

50 , 100,  200 ഡോളര്‍ എന്നിങ്ങനെയാണ് ടിക്കറ്റ്നിരക്ക്. മിസിസാഗ [6478942512], ബ്രാംപ്ടന്‍ [6472969143], സ്കാര്‍ബറോ [4168732360, 6474099241, 6478585345] എന്നിവിടങ്ങളില്‍ നേരിട്ട് ടിക്കറ്റ് വാങ്ങാം. ഓണ്‍ലൈന്‍ വഴിയും ടിക്കറ്റ് വാങ്ങാന്‍ കഴിയും. ഇതിനായി www.bluesapphireentertainment.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

2011ല്‍ ചെന്നൈയിലാണ് ശോഭനയും സംഘവും ആദ്യം ‘കൃഷ്ണ’ അവതരിപ്പിച്ചത്. ഇതിനു ശേഷം നീണ്ടകാലത്തെ പരിശീലത്തിനും ഗവേഷണത്തിനും ഒടുവിലാണ് ഇംഗ്ലീഷ് പശ്ചാത്തലത്തില്‍ ‘കൃഷ്ണ’ അരങ്ങിലെത്തുന്നത്‌. കൃഷ്ണനായി ശോഭന വേഷമിടുന്നു. ശോഭനയുടെ മകള്‍ നാരായണി ഉള്‍പ്പെടെ 16 പേര്‍ സംഘത്തിലുണ്ട്. ഓസ്കാര്‍ അവാര്‍ഡ് ജേതാവ് എ ആര്‍ റഹ്മാനാണ് ഈണം ചിട്ടപ്പെടുത്തിയത്. മറ്റൊരു ഓസ്കാര്‍ പ്രതിഭ റസൂല്‍ പൂക്കുട്ടി ശബ്ദവിന്യാസം ഒരുക്കി. പ്രമുഖ ചലച്ചിത്രതാരങ്ങളായ ഷബന അസ്മി, സൂര്യ തുടങ്ങിയവര്‍ വിവിധ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നു.

പരിപാടിയോട് അനുബന്ധിച്ച് 10നും 24നുമിടയില്‍ പ്രായമുള്ളവര്‍ക്കായി ഭരതനാട്യമത്സരം സംഘടിപ്പിച്ചിട്ടുണ്ട്. കലാപ്രകടനത്തിന്റെ വീഡിയോ ആണ് മത്സരത്തിനായി സമര്‍പ്പിക്കേണ്ടത്‌. 1001 ഡോളര്‍ ആണ് സമ്മാനത്തുക. ശോഭനയാണ് സമ്മാനദാനം നിര്‍വഹിക്കുക. പരിപാടിയുടെയും മത്സരത്തിന്റെയും വിശദവിവരങ്ങള്‍ക്ക് അജു വര്‍ഗീസ്‌ [6478942512], ജെറാള്‍ഡി ജയിംസ് [6474099241], രാജി [6478585345] എന്നിവരുമായി ബന്ധപ്പെടുക.

Leave a Reply