728-pixel-x-90-2-learn
728-pixel-x-90
<< >>

കൃഷ്ണയ്യരുടെ സംസ്‌കാരം വെള്ളിയാഴ്ച്ച വൈകീട്ട് അഞ്ചിന്‌

കൊച്ചി:അന്തരിച്ച പ്രമുഖ നിയമജ്ഞന്‍ ജസ്റ്റീസ് വി ആര്‍ കൃഷ്ണയ്യരുടെ മൃതദേഹം വെള്ളിയാഴ്ച്ച വൈകീട്ട് അഞ്ചിന് രവിപരും ശ്മശാനത്തില്‍ സംസ്‌കരിക്കും.ഇന്നും നാളെയുമായി സ്വവസതിയിലും കടവന്ത്രയിലെ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലും മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും.

മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പൊതുദര്‍ശനത്തിനുവച്ചിരിക്കുന്ന മൃതദേഹം അല്‍പ്പ സമയത്തിനകം എറണാകുളം എം ജി റോഡിലെ വസതിയായ സദ്ഗമയയിലെത്തിക്കും.നാളെ രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ കടവന്ത്രയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.തുടര്‍ന്ന് വസതിയിലെത്തിച്ച് മതാചാര പ്രകാരമുള്ള ചടങ്ങുകള്‍ പൂര്‍ത്തിയാക്കി വൈകീട്ടോടെ രവിപുരം ശ്മശാനത്തിലെത്തിച്ച് സംസ്‌കരിക്കും.

INDIANEWS24 KOCHI

Leave a Reply