മുൻ കേരളാ കൃഷിവകുപ്പ് ഡയറക്ടറും ഫാം ജേർണലിസത്തിന്റെ ഉപജ്ഞാതാവുമായ ആർ ഹേലി അന്തരിച്ചു.അദ്ദേഹത്തിന് 87 വയസായിരുന്നു.വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു മരണം.കേരളത്തിലെ കാർഷിക രംഗത്തിനു നിസ്തുല സംഭാവനകൾ നൽകിയ ആർ ഹേലി കേരളത്തിലുടനീളം കാർഷിക രംഗത്തെ പുതു പ്രവണതകളെക്കുറിച്ചും വികസനങ്ങളെക്കുറിച്ചും നടത്തിയിരുന്ന പ്രഭാഷണങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു.കേരളത്തിലെ കാർഷിക നയരൂപീകരണത്തിലും ആർ ഹേലി വഹിച്ച പങ്ക് നിർണായകമായിരുന്നു.
INDIANEWS24 AGRICULTURE DESK