jio 800x100
jio 800x100
728-pixel-x-90
<< >>

കൃത്രിമം കാട്ടിയെന്ന കണ്ടെത്തല്‍; ഫോക്‌സ് വാഗണ്‍ പ്രതിസന്ധിയില്‍

ഫ്രാങ്ക്ഫര്‍ട്ട്:പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ഫോക്‌സ് വാഗണ്‍ കാറുകളില്‍ കൃത്രിമം കാട്ടിയെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതിസന്ധിയില്‍.പുകമലിനീകരണ പരിശോധനയില്‍ മലിനീകരണത്തിന്റെ തോത് കുറച്ചുകാട്ടാന്‍ ഡീസല്‍ വാഹനങ്ങളില്‍ പ്രത്യേക സോഫ്റ്റ്‌വെയര്‍ ഘടിപ്പിച്ചതായി കണ്ടെത്തി.ലോകത്തെ രണ്ടാമത്തെ വലിയ കാര്‍ നിര്‍മ്മാതാക്കളാണ് ഫോക്‌സ് വാഗണ്‍

ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ക്ലീന്‍ ട്രാസ്‌പോര്‍ട്ടേഷനിലെ ഗവേഷകരാണ് കമ്പനിയുടെ കള്ളത്തരം കണ്ടെത്തിയത്.അമേരിക്കയില്‍ വില്‍ക്കുന്ന കാറുകളില്‍ പൊതുവെ മറ്റിടങ്ങളെ അപേക്ഷിച്ച് മലിനീകരണം കുറവാണ്.എന്നാല്‍, വോക്‌സ്‌വാഗണ്ണില്‍ അമേരിക്കയില്‍ പോലും മലിനീകരണത്തിന്റെ തോത് കൂടുതലായിരുന്നു.യു എസ് എന്‍വിറോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയെയും കാലിഫോര്‍ണിയ എയര്‍ റിസോഴ്‌സ് ബോര്‍ഡിനെയും തട്ടിപ്പ് അറിയിച്ചതിനെ തുടര്‍ന്ന് ഈ ഏജന്‍സികള്‍ വിവരം പുറത്തുവിടുകയായിരുന്നു. അവസാനം ഫോക്‌സ്‌വാഗണിനും കുറ്റം സമ്മതിക്കേണ്ടിവന്നു.ലോകത്താകമാനം വിറ്റഴിച്ച 1.1 കോടി ഡീസല്‍ കാറുകളില്‍ സോഫ്ട്‌വെയര്‍ സ്ഥാപിച്ചു.സംഭവത്തെ തുടര്‍ന്ന് കമ്പനി തലവന്‍ മാര്‍ട്ടിന്‍ വിന്റര്‍കോണ്‍ രാജിവച്ചു.

INDIANEWS24.COM Bussines Desk

Leave a Reply