728-pixel-x-90-2-learn
728-pixel-x-90
<< >>

കൂ​ട്ടി​യി​ടി​യില്‍നിന്നും തലനാരിഴയ്ക്ക് ഒഴിവായി ഇ​ൻ​ഡി​ഗോ, എ​യ​ർ ഡെ​ക്കാ​ൻ വി​മാ​ന​ങ്ങ​ൾ

മും​ബൈ: വൈ​മാ​നി​ക​ർ ജാഗ്രതയോടെ പ്ര​വ​ർ​ത്തി​ച്ച​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ഇ​ൻ​ഡി​ഗോ, എ​യ​ർ ഡെ​ക്കാ​ൻ വി​മാ​ന​ങ്ങ​ൾ ബം​ഗ്ലാ​ദേ​ശിന്റെ ആ​കാ​ശ​ത്ത് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ അ​ടു​ത്തു​ വരികയും കൂ​ട്ടി​യി​ടി​യു​ടെ വ​ക്കി​ലെ​ത്തുകയുമാണുണ്ടായത്.അ​ഗ​ർ​ത്ത​ല​യി​ൽ​നി​ന്നു കോ​ൽ​ക്ക​ത്ത​യി​ലേ​ക്കു പോ​യ ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​വും കൊ​ൽ​ക്ക​ത്ത​യി​ൽ​നി​ന്ന് അ​ഗ​ർ​ത്ത​ല​യി​ലേ​ക്കു പോ​യ എ​യ​ർ ഡെ​ക്കാ​ൻ വി​മാ​ന​വു​മാ​ണു  നി​ർ​ബ​ന്ധി​ത അ​ക​ല പ​രി​ധി പി​ന്നി​ട്ട് ഇ​രു വി​മാ​ന​ങ്ങ​ളും 700 മീ​റ്റ​ർ അ​ടു​ത്തെ​ത്തിയത്. എന്നാല്‍ വി​മാ​ന​ങ്ങ​ളി​ലെ ട്രാ​ഫി​ക് കൊ​ളി​ഷ​ൻ അ​വോ​യി​ഡ​ൻ​സ് എ​ന്ന ഓ​ട്ടോ​മാ​റ്റി​ക് സം​വി​ധാ​ന​ത്തി​ൽ മു​ന്ന​റി​യി​പ്പ് ല​ഭി​ച്ചതോടെ വിമാനങ്ങള്‍ അകലേയ്ക്ക് പറ​ത്തു​ക​യാ​യി​രു​ന്നു.ഇരു വിമാനക്കമ്പനികളും ഈ സംഭവം സ്ഥിരീകരിച്ചു.​

INDIANEWS 24 MUMBAI DESK 

Leave a Reply