728-pixel-x-90-2-learn
728-pixel-x-90
<< >>

കൂത്താട്ടുകുളം മേരി അന്തരിച്ചു

കൊച്ചി: ആദ്യകാല കമ്മ്യൂണിസറ്റ് പ്രവർത്തകയും സി.പി.ഐ നേതാവ് ബിനോയ് വിശ്വത്തിന്‍റെ ഭാര്യാ മാതാവുമായ കൂത്താട്ടുകുളം മേരി (പി.ടി മേരി)​ അന്തരിച്ചു. ഞായറാഴ്ച വൈകിട്ട് 7  മണിയോടെയാണ് അന്ത്യം സംഭവിച്ചത്. വാർധക്യസഹജമായ രോഗങ്ങളെ തുടർന്നായിരുന്നു അന്ത്യം. ദീർഘനാളായി വെള്ളൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അവർ. 93 വയസായിരുന്നു.

സ്‌റ്റേറ്റ് കോണ്‍ഗ്രസ്സിലൂടെ രാഷ്ട്രീ രംഗത്ത് എത്തിയ മേരി സ്‌കൂള്‍ വിദ്യാഭ്യാസകാലത്തുതന്നെ രാഷ്ട്രീയരംഗത്ത് സജീവമായിരുന്നു. 1948 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. പല തവണ ജയിൽ വാസം അനുഭവിച്ചു. പാര്‍ട്ടിയുടെ കൂത്താട്ടുകുളം ലോക്കല്‍ കമ്മിറ്റിസെക്രട്ടറിയായിരിക്കെ 1949 ല്‍ അറസ്റ്റിലായ മേരി 1951 ലാണ് ജയില്‍ മോചിതയായത്. പാര്‍ട്ടി പ്രവര്‍ത്തനത്തിനിടക്കു പരിചയപ്പെട്ട കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍ കൂടിയായ സി.എസ്.ജോര്‍ജിനെ വിവാഹം കഴിച്ചു. ഏറ്റവും കൂടുതല്‍ ഭരണ കൂട  മര്‍ദ്ദനമേറ്റിട്ടുള്ള വനിതാ നേതാവായിരുന്നു കൂത്താട്ടുകുളം മേരി.

ബിനോയ്‌ വിശ്വത്തിന്റെ ഭാര്യയായ ഷൈല സി. ജോര്‍ജ് ,​ ഗിരിജ, ഐഷ, സുലേഖ എന്നിവരാണ് മക്കള്‍.സാഹിത്യകാരന്‍ സി ജെ തോമസിന്റെയും കവയിത്രി മേരി ജോണ്‍ കൂത്താട്ടുകുളത്തിന്റെയും സഹോദരീ പുത്രിയാണ് അവര്‍.

INDIANEWS24 KOCHI

Leave a Reply