728-pixel-x-90-2-learn
728-pixel-x-90
<< >>

പൊന്‍വീണാനാദം നിലച്ചു: രഘുകുമാറിന് അന്ത്യാഞ്ജലി

ചെന്നൈ:മോഹന്‍ലാല്‍ – പ്രിയദര്‍ശന്‍ സൂപ്പര്‍ ഹിറ്റ്‌ ചിത്രങ്ങളുടെ അഭിഭാജ്യ ഘടകമായിരുന്ന വിശ്രുത സംഗീത സംവിധായകന്‍ രഘുകുമാര്‍ (60) അന്തരിച്ചു. താളവട്ടം, ബോയിങ് ബോയിങ്, ഹലോ മൈഡിയര്‍ റോങ് നമ്പര്‍ , അരം + അരം = കിന്നരം,ചെപ്പ്,ഒന്നാനാം കുന്നില്‍ ഓരടി കുന്നില്‍ ,ശ്യാമ, മായാമയൂരം,കാണാക്കിനാവ്  എന്നിവയാണ് പ്രധാന ചിത്രങ്ങള്‍ . ഒരു പുന്നാരം, തൊഴുകൈ (ബോയിങ് ബോയിങ്), Poപൊന്‍പൊന്‍വീണേ,കളഭം ചാര്‍ത്തും (താളവട്ടം), നിയെന്‍ കിനാവോ (ഹലോ മൈ ഡിയര്‍ റോങ് റമ്പര്‍ ),  പൊന്‍മുരളിയൂതും, ശാന്തി മന്ത്രം (ആര്യന്‍ ), പൂങ്കാറ്റേ പോയി (ശ്യാമ),മധുമാസ ചന്ദ്രന്‍ (കാണാക്കിനാവ്), ആമ്പല്ലൂര്‍ അമ്പലത്തില്‍ (മായാമയൂരം) തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ഗാനങ്ങളിലൂടെ മലയാള മനസ്‌ കീഴടക്കിയ രഘുകുമാരിന്റെ അവസാന ചിത്രം കളക്ടര്‍ ആയിരുന്നു.1979ല്‍ ഇശ്വര ജഗദീശ്വര എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്രലോകത്തെത്തിയത്.

shakthi movieമുപ്പത് ചിത്രങ്ങളിലായി 108 ഗാനങ്ങള്‍ക്ക് അദ്ദേഹം ഈണം പകര്‍ന്നതില്‍ ഏറിയ പങ്കും മലയാളത്തിലെ നിത്യ ഹരിത ഹിറ്റുകളാണ്. ഇതിന് പുറമെ പത്ത് Veendum-Lisaആല്‍ബങ്ങളിലായി എണ്‍പത്തിമൂന്ന് ഗാനങ്ങള്‍ക്കും രഘുകുമാര്‍ ഈണം നല്‍കിയിട്ടുണ്ട്.രഘുകുമാര്‍ ചലച്ചിത്ര നിര്‍മ്മാതാവ് എന്ന നിലയിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.ശംഖുപുഷ്പം, ലിസ,അനുപല്ലവി, ശക്തി, ധീര തുടങ്ങിയ ചിത്രങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചു.

വ്യാഴാഴ്ച പുലര്‍ച്ച ചെന്നൈയിലെ എം.ഐ.ഒ.പി. ആശുപത്രിയിലായിരുന്നു അന്ത്യം.രഘുകുമാര്‍ കഴിഞ്ഞ ഒരാഴ്ചയായി വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു.ഭവാനിയാണ് ഭാര്യ.ഭാവന, ഭവിത എന്നിവര്‍ മക്കളാണ്.സംസ്‌കാരം ഫെബ്രുവരി 21 വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിക്ക് ചെന്നൈയില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

SANU INDIANEWS24

Leave a Reply