728-pixel-x-90-2-learn
728-pixel-x-90
<< >>

കൂട്ടമാനഭംഗത്തിനിരയായ പെൺകുട്ടിക്ക് ധീരതക്ക് അവാർഡ് നൽകുമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിംഗ്

ഭോപ്പാല്‍: കൂട്ടമാനഭംഗത്തിനിരയായ പെൺകുട്ടിക്ക് ധീരതക്ക് അവാർഡ് നൽകുമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിംഗ് പറഞ്ഞു.”അവളുടെ ധീരതയും  ആത്മവിശ്വാസവും തീർച്ചയായും അവാർഡ് അർഹിക്കുന്നു,ധീരതയ്ക്കുള്ള അവാര്‍ഡിന്  റാണി പത്മാവതിയുടെ പേര് നൽകണോ വേണ്ടയോ ഇനിയും തീരുമാനിച്ചിട്ടില്ല   ” ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തു.യുവതിയുടെ  ബലാൽസംഗം സംബന്ധിച്ച വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്നവരെ തൂക്കിക്കൊല്ലാനും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.

ഭോപ്പാലിലെ ഹബീബ്ഗഞ്ച് റെയിൽവേ സ്റ്റേഷനു സമീപം 19 വയസ്സുള്ള സിവിൽ സർവീസ് അസിസ്റ്റന്റിനെയാണ് അടുത്തിടെ തട്ടിക്കൊണ്ടുപോയി കൂട്ടബലാൽസംഗത്തിനിരയാക്കിയത്. 4 പ്രതികളും കസ്റ്റഡിയിലാണ്. കൂടാതെ ഈ വിഷയത്തില്‍ വ്യാജ റിപ്പോര്‍ട്ട് ചമച്ച  മധ്യപ്രദേശിലെ സുൽത്താനിയ ഹോസ്പിറ്റലിലെ ഡോക്ടർമാരെയും അറസ്റ്റ് ചെയ്തിരുന്നു.യുവതി പ്രതികളുമായി സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായാണ് മെഡിക്കല്‍ റിപ്പോർട്ട് തയ്യാറാക്കിയിരുന്നത്.അറസ്റ്റിനെത്തുടര്‍ന്ന് നവംബര്‍ പതിനൊന്നിനു ഇവര്‍ സസ്പെന്റ് ചെയ്യപ്പെട്ടു. തുടർന്ന് ജബൽപൂർ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് താമസം വിനാ അന്വേഷണ റിപ്പോർട്ട് സമര്‍പ്പിക്കണമെന്നു ആവശ്യപ്പെട്ടിരിക്കുന്നതിനിടെയാണ് ആഭ്യന്തര മന്ത്രി യുവതിക്ക് ധീരതക്കുള്ള അവാര്‍ഡിന് ശുപാര്‍ശയുമായി രംഗത്തെത്തിയിരിക്കുന്നത്.

INDIANEWS24 NATIONAL DESK – CYRIL KK

Leave a Reply