728-pixel-x-90-2-learn
728-pixel-x-90
<< >>

കൂടെപ്പോരുന്ന ദൃശ്യങ്ങളുമായി ഒരു ഹാപ്പി ജേര്‍ണി !

അഞ്ജലി മേനോന്‍റെ യാത്ര തുടങ്ങുന്നത് 2009ല്‍ രഞ്ജിത്തിന്റെ കേരള കഫേയിലെ ഹാപ്പി ജേര്‍ണി എന്ന ചിത്രവുമായാണ്.തുടര്‍ന്ന് 2012ല്‍ മഞ്ചാടിക്കുരുവും ഉസ്താദ് ഹോട്ടലും എത്തി.2014ല്‍ ബാംഗ്ലൂര്‍ ഡെയ്സുമായി എത്തിയ അഞ്ജലി നേടിയത് മോഹിപ്പിക്കുന്ന വിജയമാണ്.തുടര്‍ന്ന്‍ അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം 2018ല്‍ അഞ്ജലി  എത്തുന്നത് മറാത്തി ചലച്ചിത്രകാരനും തിരക്കഥാകൃത്തുമായ സച്ചിന്‍ കുന്ദര്‍ക്കറുടെ 2014ല്‍ഏറെ ശ്രദ്ധിക്കപ്പെട്ട ഹാപ്പി ജേര്‍ണി എന്ന ചിത്രത്തിന്റെ “കൂടെ” എന്ന  റീമേക്കുമായാണ്. ഈ ചിത്രത്തില്‍ അഞ്ജലിയുടെ കൂടെ  ആദ്യ ഹാപ്പി ജേര്‍ണിയില്‍ നിന്ന് സംവിധായകന്‍ രഞ്ജിത്തും മറാത്തിയിലെ ഹാപ്പി ജേര്‍ണിയില്‍ നിന്ന് അതിലെ നായകന്‍  അതുല്‍ കുല്‍ക്കര്‍ണ്ണിയുമുണ്ട് ഫുട്ബാള്‍ കോച്ച് അഷ്റഫിന്റെ വേഷത്തില്‍.പൃഥിരാജാണ് കൂടെയില്‍ അതുല്‍ കുല്‍ക്കര്‍ണ്ണി ഹാപ്പി ജേര്‍ണിയില്‍ ചെയ്ത വേഷം അവതരിപ്പിക്കുന്നത്.അഞ്ജലി മേനോനും എം രഞ്ജിത്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

മലയാളം ഇന്ന് വരെ ദര്‍ശിച്ചിട്ടില്ലാത്ത സഹോദര-സഹോദരി ബന്ധത്തിന്റെ ദൃശ്യ ഭാഷയാണ് കൂടെ സമ്മാനിക്കുന്നത്.ഒറിജിനല്‍ മറാത്തി ചിത്രത്തിനും മേലെയാണ് അഞ്ജലി മേനോന്‍ കൂടെയേ കുടിയിരുത്തിയത്.ലിറ്റില്‍ സ്വയമ്പിന്റെ ക്യാമറയും ലൊക്കെഷനുകളും രഘു ദീക്ഷിതിന്റെ പശ്ചാത്തല സംഗീതവും എം ജയചന്ദ്രന്റെയും രഘു ദീക്ഷിതിന്റെയും ഗാനങ്ങളും  പൃഥിരാജ്- നസ്രിയ- പാര്‍വതി- രണ്ജിത്ത്-അതുല്‍ കുല്‍ക്കര്‍ണ്ണി-മാലാ പാര്‍വതി തുടങ്ങിയവരുടെ പ്രകടനവും അഞ്ജലിയുടെ പരിചരണവും പ്രേക്ഷകനെ എത്തിക്കുന്നത് അടുത്തിടെ മലയാള സിനിമ കണ്ട  ഏറ്റവും മികച്ച സിനിമാനുഭാവത്തിലേക്കാണ്.സച്ചിന്‍ കുന്ദര്‍ക്കറുടെ  കഥയ്ക്ക് അഞ്ജലി ചമച്ചിരിക്കുന്ന ദൃശ്യാവിഷ്കാരം സിനിമാ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ടെക്സ്റ്റ്‌ ബുക്ക് റഫറന്‍സ് തന്നെയാണ്.ഡീറ്റയിലിംഗ് എന്താണെന്നതിന്‍റെ ഒരുത്തമോദാഹരണമാകുകയാണ് കൂടെ.എവിടെയെല്ലാം  ഡീറ്റയിലിംഗ് ആവശ്യമാണ് എവിടെ   ഒതുക്കി പറയണം എന്ന് തിരിച്ചറിഞ്ഞിരുന്നുവെങ്കില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തിയേറ്ററില്‍ എത്തി പരാജയം രുചിച്ച മൈ സ്റ്റോറി എന്ന പൃഥിരാജ്-പാര്‍വതി  ചിത്രത്തിന്റെ വിധി മറ്റൊന്നായേനെ.അതെ ടീമിനെ വച്ച് നിര്‍മ്മിക്കപ്പെട്ട കൂടെ നേടുന്ന വന്‍ വിജയം നല്ല ചിത്രങ്ങള്‍ക്ക് അഭിനേതാക്കളുടെ നേരെയുള്ള ഒരു സോഷ്യല്‍ മീഡിയ ആക്രമണമോ ഇമേജോ പൂര്‍വ്വ പരാജയങ്ങളോ ഒന്നും തന്നെ തടസമല്ല എന്ന പാഠമാണ്.

പൃഥിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാകുകയാണ് കൂടെ.ജോഷ്വാ എന്ന അതിസങ്കീര്‍ണ്ണമായ കഥാപാത്രം നിയന്ത്രിതാഭിനയത്തിലൂടെ രാജുവിന്റെ കയ്യില്‍ ഭദ്രമായി.നസ്രിയയുടെ തിരിച്ചു വരവ് ഗംഭീരമായി.അനായാസമായാണ് നസ്രിയ ജെന്നിയിലേക്ക് പരകായ പ്രവേശം നടത്തിയത്.പാര്‍വതിയും പതിവ് തെറ്റിച്ചില്ല.സംവിധായകന്‍ രഞ്ജിത്ത് ഒരു നടന്‍ എന്ന നിലയില്‍  വളരുന്നത്‌ കൂടെയിലെ മനോഹരമായ കാഴ്ചകളിലൊന്നാണ്.ഒപ്പം  ചെറിയ  വേഷങ്ങളിലെത്തുന്ന അതുല്‍ കുല്‍ക്കര്‍ണ്ണിയുടെയും നിലമ്പൂര്‍ അയിഷയുടേയും മാലാ പാര്‍വതിയുടെയും പ്രകടനങ്ങള്‍. കനല്‍ എന്ന മോഹന്‍ലാല്‍-    പത്മകുമാര്‍ ചിത്രത്തിലെ  അതുല്‍ കുല്‍ക്കര്‍ണ്ണിയുടെ പ്രകടനം ഓര്‍ക്കേണ്ടതാണ്.ഭാഷയുടെ അതിര്‍ വരമ്പുകള്‍ ഭേദിച്ചു തമിഴിലും ഹിന്ദിയിലും മറാത്തിയിലും  ബംഗാളിയിലും തെലുങ്കിലും  കന്നടയിലുമൊക്കെ അതുല്‍  നേടുന്ന വിജയം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടെണ്ടാതാണ്.

മനശാസ്ത്രപരമായ പ്രമേയങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ള മിക്ക ചിത്രങ്ങളും മലയാളത്തില്‍ വന്‍ ജനപ്രീതി നേടിയിട്ടുണ്ട്.തനിയാവര്‍ത്തനം,ഭൂതക്കണ്ണാടി,ഉള്ളടക്കം തുടങ്ങി സര്‍വ്വകാല ഹിറ്റായ മണിച്ചിത്രത്താഴ് വരെയുള്ള ചിത്രങ്ങളും കെ ജി ജോര്‍ജ്ജ്, മോഹന്‍ തുടങ്ങിയ സര്‍ഗ്ഗധനരുടെ   ചിത്രങ്ങളും ഉദാഹരണങ്ങള്‍ .പക്ഷെ  സൈക്കോളജിസ്റ്റോ സൈക്ക്യാട്രിസ്റ്റോ കഥാപത്രമാകാത്ത മനോരോഗാശുപത്രി പശ്ചാത്തലമാകാത്ത മലയാളത്തിലെ ലക്ഷണമൊത്ത സൈക്കോളജിക്കല്‍  ചിത്രം എന്ന ക്രെഡിറ്റ്‌ ഇനി കൂടെയ്ക്ക് സ്വന്തം.സ്കീസോഫ്രീനിയ, ഡിപ്രഷന്‍,ഹാലുസിനേഷന്‍ തുടങ്ങിയ ഡിലൂഷണല്‍ ഡിസോര്‍ഡറുകള്‍ ഒക്കെ പേറുന്ന ജോഷ്വാ എന്ന കഥാപാത്രത്തെ മനശാസ്ത്രപരമായി കൈകാര്യം ചെയ്ത  കഥാകൃത്ത്‌ സച്ചിന്‍ കുന്ദര്‍ക്കറും സംവിധായിക അഞ്ജലി മേനോനും  നടന്‍ പൃഥിരാജും നടന്നു തീര്‍ത്തത് ഒരു ഹാപ്പി ജേര്‍ണി തന്നെയാണ്.

SANU SATHYAN MOVIE DESKkoode 3Anjali Menon's Koode is the remake of an acclaimed Marathi moviekoode parvathiranjithmalaparvathi

koode-movie

Leave a Reply