728-pixel-x-90-2-learn
728-pixel-x-90
<< >>

കൂടുതല്‍ സൗരോര്‍ജം ലഭ്യമാക്കാന്‍ നെടുമ്പാശേരിയില്‍ പദ്ധതി തുടങ്ങി

കൊച്ചി:നെടുമ്പാശേരി വിമാനത്താവളത്തില്‍ കൂടുതല്‍ സൗരോര്‍ജം ലഭ്യമാകുന്ന പദ്ധതിക്ക് തുടക്കമിട്ടു.ചൊവ്വാഴ്ച്ച നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 12 മെഗാവാട്ട് പവര്‍പ്ലാന്റിന്റെ പുതിയ പദ്ധതി ഉദ്ഘാടനം ചെയ്തു.

വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്‌സ് സ്ഥിതി ചെയ്യുന്ന 45 ഏക്കറില്‍ 46,150 സോളാര്‍ പാനലുകളാണ് ഇതിനായി സ്ഥാപിച്ചിട്ടുള്ളത്.വിമാനത്താവളത്തിന്റെ ദൈനം ദിന പ്രവര്‍ത്തനത്തിലേക്കായി 50,000 യൂണിറ്റ് മുതല്‍ 60,000 യൂണിറ്റ് വരെ സോളാര്‍ വൈദ്യുതി പ്രതിദിനം ലഭ്യമാക്കാന്‍ പദ്ധതിക്ക കഴിയും.കൊച്ചി അന്താരാഷ്ട്ര എയര്‍പോര്‍ട്ട് ലിമിറ്റഡ്(സിയാല്‍) ആദ്യമായി സോളാര്‍ പ്ലാന്റ് സ്ഥാപിച്ചത് 2013ലാണ്.ടെര്‍മിനല്‍ ബ്ലോക്കിന്റെ മുകളിലായിരുന്നു അത്.

കൊല്‍കത്ത കേന്ദ്രീകരിച്ചുള്ള വിക്രം സോളാര്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് പ്ലാന്റ് സ്ഥാപിച്ചത്.അടുത്ത 25 വര്‍ഷത്തേക്ക് ഈ ഗ്രീന്‍പവര്‍ പ്രോജക്റ്റ് വഴി വലിയ പരിസ്ഥിതി സൗഹാര്‍ദ്ധ അന്തരീക്ഷമാണ് വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുള്ളത്.ഇത് പ്രവര്‍ത്തിക്കുന്നത് വഴി മൂന്ന് ലക്ഷം മെട്രിക് ടണ്‍ ഇന്ധനം പുറന്തള്ളുന്ന കാര്‍ബണ്‍ഡയോച്ചൈഡ് ഇല്ലാതാകും.30 ലക്ഷം മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിന് തുല്യമാണ് ഇതെന്ന് പറയപ്പെടുന്നു.

INDIANEWS24.COM Kochi

Leave a Reply