728-pixel-x-90-2-learn
728-pixel-x-90
<< >>

സിനിമകള്‍ നിര്‍മ്മിച്ച്‌ ഗിന്നസ് റെക്കോഡ് നേടിയ രാമനായിഡു അന്തരിച്ചു

ഹൈദരാബാദ്:തെലുങ്കിലെ പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് രാമനായിഡു(79) അന്തരിച്ചു.ബുധനാഴ്ച്ച ഉച്ചയ്ക്ക് ശേഷം ഹൈദരാബാദിലെ ആശുപത്രിയിലായിരുന്നു അന്ത്യം.പ്രോസ്‌റ്റേറ്റ് കാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ചലച്ചിത്ര, രാഷ്ട്രീയ മേഖലയിലെ നിരവധി പ്രമുഖര്‍ രാമനായിഡുവിന് അന്തിമോപചാരം അര്‍പ്പിച്ചു.മൃതദേഹം വ്യാഴാഴ്ച്ച വൈകീട്ട് സംസ്‌കരിക്കും.

നൂറ്റി അന്പതോളം ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുള്ള രാമനായിഡുവിന് ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ നിര്‍മ്മിച്ചതിനുള്ള ഗിന്നസ് റെക്കോര്‍ഡ് ലഭിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ തെലുങ്ക് ചിത്രങ്ങളായ ഗോപാല ഗോപാല, ദൃശ്യം എന്നിവയും നിര്‍മ്മിച്ചത് അദ്ദേഹമായിരുന്നു. ചലച്ചിത്ര താരം ഡി.വെങ്കടേശിന്റേയും നിര്‍മ്മാതാവായ സുരേഷ് ബാബുവിന്റെയും പിതാവാണ്. ചലച്ചിത്ര താരം റാണ ദഗ്ഗുബതി ചെറുമകനാണ്.

INDIANEWS24.COM MOVIES

Leave a Reply