കൂടംകുളം: തമിഴ്നാട്ടിലെ കൂടംകുളം ആണവ നിലയത്തിൽ പൊട്ടിത്തെറി ഉണ്ടായി എന്ന നിലയില്‍ വന്ന വാര്‍ത്ത ശരിയല്ലെന്നു കൂടംകുളം ഡയറക്ടർ ആർ.എസ്.സുന്ദർ വാർത്താ ഏജൻസിയോട് പറഞ്ഞു.
അതേ സമയം കൂടംകുളം ആണവ നിലയത്തിലെ ബോയിലറിൽ നിന്നുള്ള തിളച്ച വെള്ളം വീണ് ആറു പേർക്ക് പൊള്ളലേല്‍ക്കുകയുണ്ടായി.നിലയത്തിലെ മൂന്നു ജീവനക്കാർക്കും മറ്റു മൂന്ന് കരാർ തൊഴിലാളികൾക്കുമാണ് പൊള്ളലേറ്റത്.അവരെ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഈ സംഭവമാണ് വ്യാജ വാര്‍ത്തയ്ക്ക് ഉറവിടമായതെന്നു കരുതപ്പെടുന്നു.
JITHESH INDIANEWS 24