തിരുവനന്തപുരം: കുപ്പിവെള്ളത്തെ അവശ്യസാധനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി ഓർഡിനൻസ് പുറപ്പെടുവിക്കാൻ പിണറായി സർക്കാർ ഒരുങ്ങുന്നു. കുപ്പിവെള്ളത്തിന്റെ വില ലിറ്ററിന് ഇരുപത് രൂപ വരെയായ സാഹചര്യത്തിലാണു ഭക്ഷ്യമന്ത്രി യോഗം വിളിച്ചത്. പത്ത് രൂപയായിരുന്ന കുപ്പിവെള്ളത്തിന്റെ വില നിർമാതാക്കൾ കുത്തനെ ഉയർത്തുകയായിരുന്നു. ഇന്ധന വില ഉൾപ്പെടെ അവശ്യസാധനങ്ങളുടെ വില ഉയർന്നു എന്നകാരണം പറഞ്ഞാണ് വില ഇരട്ടിപ്പിച്ചത്. അതോടെയാണ് കുപ്പിവെള്ളത്തെ അവശ്യസാധന വില നിയന്ത്രണ നിയമത്തിന്റെ കീഴിൽകൊണ്ടുവരാൻ തീരുമാനിച്ചത്.
ഭക്ഷ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടു. കുപ്പിവെള്ളം വിലകുറച്ചു വിൽക്കണമെന്ന തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണു നടപടി. കുപ്പിവെള്ളം ഒരു കുപ്പിക്ക് പന്ത്രണ്ടു രൂപയാക്കാൻ കേരളത്തിലെ കമ്പനികൾ ധാരണയിലെത്തിയിരുന്നെങ്കിലും ഒരുവിഭാഗം അതിനെ എതിര്‍ക്കുകയായിരുന്നു.വ്യാപാരി സംഘടനകളും വിലകുറയ്ക്കാതെ കൊള്ളലാഭം കൊയ്യുകയാണുണ്ടായത്.
INDIANEWS24 THIRUVANANTHAPURAM DESK