കുവൈറ്റ്സിറ്റി:കുവൈറ്റില്‍ പുതിയ പദ്ധതികള്‍ നടപ്പാക്കാന്‍ അഭിപ്രായ രൂപീകരണത്തിന് വെബ്സൈറ്റ് തുറക്കുന്നു.പൊതുജന സഹകരണം ലക്ഷ്യമാക്കി ആസൂത്രണ മന്ത്രാലയമാണ് വെബ്സൈറ്റ് തുടങ്ങുന്നത്.
പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച് രാജ്യത്തുള്ള എല്ല ജനവിഭാഗങ്ങളുടെയും വിദഗ്ധരുടെയും അഭിപ്രായങ്ങള്‍ സ്വരൂപിക്കുകയാണ് ഉദ്ദ്യേശ്യമെന്ന് ആസൂത്രണ വകുപ്പ് മന്ത്രാലയം വ്യക്തമാക്കി.രാജ്യത്തിന്റെ എല്ലാ പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കും വിദേശികള്‍ അടക്കമുള്ളവരുടെ അഭിപ്രായങ്ങള്‍ തേടുമെന്ന് ആസൂത്രണ തൊഴില്‍ സാമൂഹിക വകുപ്പ് മന്ത്രി ഹിന്ദ് അല്‍ സബീഹ് അറിയിച്ചു.ഇതിന്റെ ഭാഗമായി നടപ്പാക്കാന്‍ ഉദ്ദ്യേശിക്കുന്ന പദ്ധതികള്‍ മന്ത്രാലയത്തതിന്റെ വെബ്സൈറ്റില്‍ ഇടും.
രാജ്യത്തുള്ള വിദ്ഗധരായ വിദേശ പൗരന്മാര്ക്കും സ്വദേശികള്‍ക്കും അഭിപ്രായം രേഖപ്പെടുത്തുവാന്‍ അവസരമാണ് ഒരുക്കുന്നത്.വെബ് സൈറ്റ് കൂടാതെ സോഷ്യല്‍ മീഡിയകളീലൂടെയുള്ള നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിന് നടപടി ഉണ്ടാകും.സെക്രട്ടറിയേറ്റ് ഓഫ് ദി സുപ്രീം ക,ണ്‍സില്‍ ഫോര്‍ പ്ലാനിംഗ് ആന്റ് ഡവലപ്പ്മെന്റ് നടത്തിയ സെമിനാറില്‍ സംസാരിക്കവെയാണ് മന്ത്രി ഇത് വ്യക്തമാക്കിയത്.
മേല്‍നോട്ടത്തിനായി എസ് സി പി ഡി മുന്‍ ഉദ്യോഗസ്ഥര്‍, പ്ലാനിംഗ് വിദഗ്ദര്‍, മന്ത്രിമാര്‍ എന്നിവര്‍ അടങ്ങുന്ന സമിതിയും ഉണ്ടാകും. രാജ്യത്ത് അടുത്തിടെ സര്‍ക്കാറിന്റെ അധീനതയില്‍ പണിയുന്ന വന്‍ പ്രോജക്ടുകളുടെ വിവരങ്ങള്‍ വെബ്സൈറ്റിലൂടെ ജനങ്ങളെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പദ്ധതികള്‍ക്ക് പെതുജന സഹകരണത്തിനായി മന്ത്രാലയം വെബ്സൈറ്റ് തുറക്കുന്നത്.
INDIANEWS24.COM Gulf Desk