കുവൈറ്റ്: രാജകുടുംബാംഗം മറ്റൊരു കുടുംബാംഗത്തെ വെടിവെച്ച് കൊന്ന കേസില്‍ ഉള്‍പ്പെടെ മൂന്നു കേസുകളില്‍ കീഴ്കോടതി വിധി ശരിവെച്ചുകൊണ്ട് കുവൈറ്റ് സുപ്രീംകോടതി വിധി. രാജകുടുംബാംഗമായ ശൈഖ് ബാസില്‍ സാലിം അല്‍ മുബാറക് അസ്വബാഹിനെ അദ്ദേഹത്തിന്റെ മുറിയില്‍ കയറി ശൈഖ് ഫൈസല്‍ അബ്ദുല്ല അല്‍ ജാബിര്‍ അസ്വബാഹു വെടി വെച്ചുകൊന്നു എന്ന കേസിന്റെ
വിധിയാണ്ഇതില് പ്രധാനം.
2010 മേയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിന്നീട് 2012 ല്‍ കീഴ്കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചതിനെ തുടർന്ന് പ്രതി അപ്പീല്‍ കോടതിയെ സമീപിക്കുകയും അപ്പീല്‍ കോടതിയും ശിക്ഷ ശരിവേക്കുകയാനുണ്ടായത്. ഇതിനെ തുടര്‍ന്നാണ് പ്രതി സുപ്രീംകോടതിയെ സമീപിച്ചത്.
മറ്റൊരു കേസില്‍ സ്വദേശി യുവാവ് തന്റെ സുഹൃത്തിനെ കുത്തിക്കൊന്ന കേസിലാണ് സമാനമായ വിധി.
മൂന്നാമത്തെ കേസിലാവട്ടെ ഫിലിപ്പൈന്‍സ് സ്വദേശിയായ വേലക്കാരിയെ സ്വദേശി ദമ്പതികള്‍ ക്രൂരമായി പീഡിപ്പിക്കുകയും പിന്നീട് വിജനമായ മരുഭൂമിയില്‍ കൊണ്ടുപോയി കാറ് കയറ്റി കൊല്ലുകയും ചെയ്ത കേസിലാണ് വിധി. കീഴ്ക്കോടതി രണ്ടുപേരെയും വധശിക്ഷക്ക് വിധിക്കുകയാണ് ഉണ്ടായത്, എന്നാല്‍ അപ്പീല്‍ കോടതി ഗൃഹനാഥയാണ് നിരന്തരമായി വേലക്കാരിയെ
പീഡിപ്പിച്ചതെന്നു കണ്ടെത്തുകയും ഗൃഹനാഥക്ക് വധശിക്ഷയും ഇവരുടെ ഭര്‍ത്താവിന് പത്തുകൊല്ലം തടവും വിധിക്കുകയാണ് ഉണ്ടായത്. പ്രതികളുടെ അപ്പീല്‍ പരിഗണിച്ച സുപ്രീം കോടതി അപ്പീല്‍ കോടതിയുടെ വിധി ശരിവെച്ചു.