728-pixel-x-90-2-learn
728-pixel-x-90
<< >>

കുവൈറ്റ്‌ കല ട്രസ്റ്റ്‌ വിദ്യാഭ്യാസ എന്‍ഡോവ്മെന്റിന് അപേക്ഷ ക്ഷണിച്ചു

കുവൈറ്റ്‌ സിറ്റി: കുവൈറ്റിലെ കലാ-സാംസ്കാരിക ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യമായ കേരള ആര്‍ട്ട്‌ ലവേര്‍സ് അസോസിയേഷന്‍, കല കുവൈറ്റിന്‍റെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ‘കുവൈറ്റ്‌ കല-ട്രസ്റ്റ്‌ 2014 വര്‍ഷത്തെ വിദ്യാഭ്യാസ എന്‍ഡോവ്മെന്റിന് അപേക്ഷ ക്ഷണിച്ചു.

മലയാളം മീഡിയം സ്കൂളുകളില്‍ പഠിച്ച് പത്താം തരത്തില്‍ ഉന്നത വിജയം കരസ്ഥമാക്കുന്ന നിര്‍ദ്ധനരായ കുട്ടികള്‍ക്ക് തുടര്‍ പഠനത്തിനു പ്രോത്സാഹനം നല്‍കുന്ന പദ്ധതിയാണ് കല ട്രസ്റ്റിന്‍റെ ഈ എന്ഡോവ്മെന്‍റ് വിതരണം. 1998 മുതല്‍ ആരംഭിച്ച പദ്ധതി, കേരളത്തിലെ പതിനാലു ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 28 കുട്ടികള്‍ക്ക് 5000 രൂപ വീതമാണ് എന്ടോവ്മെന്റ്റായി നല്‍കുന്നത്.

അപേക്ഷകര്‍ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റും, വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ വരുമാന സര്‍ട്ടിഫിക്കറ്റും, റേഷന്‍ കാര്‍ഡ് കോപ്പി, സ്കൂള്‍ അധികാരികളുടെ കത്തും സഹിതം മെയ്‌ മാസം 30 നു മുമ്പ് അപേക്ഷിക്കണമെന്ന് കല കുവൈറ്റ്‌ ട്രസ്റ്റ്‌ ഭാരവാഹികള്‍ അറിയിച്ചു. അയക്കേണ്ട വിലാസം, വി.വി.ദക്ഷിണാമൂര്‍ത്തി, ചെയര്‍മാര്‍, കലാ ട്രസ്റ്റ്‌, എ.കെ.ജി സെന്‍റര്‍, തിരുവനന്തപുരം-691 001, വിശദാംശങ്ങള്‍ക്ക് 9447559564 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Leave a Reply