728-pixel-x-90-2-learn
728-pixel-x-90
<< >>

കുവൈറ്റിൽ പ്രവാസികൾ നടത്തുന്ന പണമിടപാടിന് നികുതി നൽകണമെന്ന് വ്യവസ്ഥ

കുവൈറ്റ് സിറ്റി: കുവൈറ്റിൽ പ്രവാസികള്‍ നടത്തുന്ന പണമിടപാടിന് നികുതി ഈടാക്കുന്നതിന് സർക്കാർ അംഗീകാരം നൽകി. കുവൈറ്റ് ധനകാര്യ സാമ്പത്തിക വകുപ്പ് കമ്മറ്റിയാണ് അംഗീകാരം നൽകിയത്. കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ സലാ ഖൊർഷാദ് ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.

കുറഞ്ഞ വരുമാനക്കാരായ പ്രവാസികള്‍ക്കും ഇത് ബാധകമാണ്. നികുതി ചുമത്തുന്നതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് കമ്മറ്റി അംഗീകരിച്ചു. 99 ദിനാര്‍ വരെയുള്ള ഇടപാടിന് ഒരു ശതമാനം നികുതിയും. 100 മുതല്‍ 299 ദിനാര്‍ വരെയുള്ള ഇടപാടിന് രണ്ട് ശതമാനവും 300 മുതല്‍ 499 വരെയുള്ളതിന് മൂന്ന് ശതമാനം, 500-ഉം അതിന് മുകളിലുമുള്ള ഇടപാടുകള്‍ക്ക് അഞ്ച് ശതമാനവും നികുതിയും ഈടാക്കാനാണ് നിര്‍ദേശം.

ഈ നികുതി സെന്‍ട്രല്‍ ബാങ്ക് പിരിച്ചെടുത്ത് ധനകാര്യ മന്ത്രാലയത്തിന് കൈമാറണം. നിയമം ലംഘിക്കുന്ന പണമിടപാട് സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കുമെതിരെ കര്‍ശന നടപടിയുണ്ടാകും. നിയമം ലംഘിക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷം തടവും ഇടപാട് നടത്തുന്ന പണത്തിന്റെ ഇരട്ട പിഴയായും നല്‍കണമെന്നാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

INDIANEWS24.COM Gulf Desk

Leave a Reply