728-pixel-x-90-2-learn
728-pixel-x-90
<< >>

കുവൈറ്റില്‍ വിലാസം പുതുക്കാത്തവര്‍ പിഴ അടക്കേണ്ടിവരും

കുവൈറ്റ്:തിരിച്ചറിയല്‍ കാര്‍ഡില്‍ പേരിനൊപ്പം ശരിയായ വിലാസം ഒരു മാസത്തിനകം ചേര്‍ത്തില്ലെങ്കില്‍ കുവൈറ്റിലുള്ളവര്‍ പിഴ അടക്കേണ്ടിവരും.കുവൈറ്റിലെ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

കാര്‍ഡില്‍ വിലാസം പുതുക്കാത്ത സ്വദേശികളും വിദേശികളുമായ 981 ആളുകളുടെ പേര് കഴിഞ്ഞദിവസം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു.ഇവര്‍ക്കുവേണ്ടിയുള്ള മുന്നറിയിപ്പാണ് ഇതെന്നും അധികൃതര്‍ വ്യക്തമാക്കി.ഒരു കെട്ടിടത്തില്‍ താമസിക്കുന്നവരുടെ എണ്ണം കണക്കാക്കിയാകും പിഴ നിശ്ചയിക്കുക. ഒരാള്‍ക്ക് 20 ദിനാര്‍ എന്ന നിരക്കിലും പരമാവധി 100 ദിനാര്‍വരെയുമാകും പിഴ.

INDIANEWS24 GULF DESK

Leave a Reply