jio 800x100
jio 800x100
728-pixel-x-90
<< >>

കുവൈറ്റില്‍ വിമാനയാത്രക്കാര്‍ കൈവശമുള്ള പണത്തെ കുറിച്ച് കസ്റ്റംസിനെ ബോധ്യപ്പെടുത്തണം

കുവൈറ്റ്‌സിറ്റി: കുവൈറ്റിലെ വിമാനയാത്രക്കാര്‍ കൈവശം കരുതുന്ന പണം എത്രയെന്ന് കസ്റ്റംസ് അധികൃതരെ ബോധ്യപ്പെടുത്തണം. 3000 കുവൈറ്റ് ദിനാര്‍ വരെ കൈയ്യില്‍ വയ്ക്കാം. അതിന് മുകളില്‍ പണം കൈവശമുള്ളവര്‍ക്കാണ്‌ കസ്റ്റംസ് ഡിക്ലറേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. തീവ്രവാദ സംഘങ്ങള്‍ക്ക് പണം എത്തുന്നില്ലെന്ന് ഉറപ്പാക്കാനാണ് നടപടി ഏര്‍പ്പെടുത്തിയത്.

യാത്രക്കാര്‍ക്ക് കൈവശം സൂക്ഷിക്കാവുന്ന പണത്തിന് പരിധി നിശ്ചയിച്ചിട്ടില്ല. എത്ര രൂപവേണമെങ്കിലും സൂക്ഷിക്കാം. എന്നാല്‍ 3000ത്തിന് മുകളില്‍ തുകയുണ്ടെങ്കില്‍ നടപടിക്ക് വിധേയകമാകണം.സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായാണ് ഇത്. കൂടാതെ വിമാനയാത്രയില്‍ കൈവശം സൂക്ഷിക്കാവുന്ന സാധനങ്ങള്‍ സംബന്ധിച്ചും കസ്റ്റംസ് വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

നിരോധിത സാധനങ്ങളുമായി പിടിക്കപ്പെടുന്നവര്‍ക്ക് ജയില്‍ശിക്ഷയും നിയമനടപടിയും നേരിടേണ്ടി വരും. യാത്രക്കിടയില്‍ അപരിചിതന്‍ ഏല്‍പിക്കുന്ന കത്തിനുള്ളില്‍ പോലും എന്താണെന്ന് ഉറപ്പിക്കാതെ കൈവശം സൂക്ഷിച്ചവര്‍ പിന്നീട് മയക്കുമരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ മലയാളികളുള്‍പ്പെടെയുള്ള നിരവധി ഇന്ത്യക്കാര്‍ പിടിക്കപ്പെട്ടിട്ടുള്ളതാണ്.

INDIANEWS24.COM Gulf Desk

Leave a Reply