728-pixel-x-90-2-learn
728-pixel-x-90
<< >>

കുവൈറ്റില്‍ വിദേശ തൊഴിലാളികള്‍ക്ക് വിലക്ക് വന്നേക്കും

കുവൈറ്റ്‌സിറ്റി: ജനസംഖ്യയില്‍ സ്വദേശി-വിദേശി അസന്തുലനമുള്ളത് പരിഹരിക്കാന്‍ കുവൈറ്റില്‍ വിദേശ റിക്രൂട്ടിംഗ് നിര്‍ത്തിയേക്കുമെന്ന് സൂചന. ഇതിന്റെ ആദ്യ ചുവടുവെപ്പായിട്ടാകാം 30 വയസ്സിന് താഴെയുള്ള വിദേശ തൊഴിലാളികള്‍ക്ക് രാജ്യത്ത് വിലക്കേര്‍പ്പെടുത്തുമെന്ന് തൊഴില്‍, സാമൂഹിക വകുപ്പുമന്ത്രി ഹിന്ദ് അല്‍-സുബീഹ് പറഞ്ഞത്.

ഈദ് അല്‍ അഭ പ്രമാണിച്ച് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലാണ് 30 വയസ്സിന് താഴെയുള്ള വിദേശികളെ സംബന്ധിച്ച പ്രസ്താവനഇക്കാര്യം ഹിന്ദ് അല്‍സുബീഹ് വെളിപ്പെടുത്തിയത്. രാജ്യത്ത് തുടരുന്ന സ്വദേശിവിദേശി ജനസംഖ്യ അസന്തുലനം സംബന്ധിച്ച് വിശദമായ പഠനം നടത്തുന്നതാണെന്നും വിദേശി തൊഴിലാളികളെ സംബന്ധിക്കുന്ന പ്രശ്‌നങ്ങളും അതുമൂലമുണ്ടാകുന്ന ഗുരുതരമായ ആരോപണങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

INDIANEWS24.COM Gulf Desk

Leave a Reply