728-pixel-x-90-2-learn
728-pixel-x-90
<< >>

കുവൈറ്റില്‍ വിദേശ തൊഴിലാളികളെ നിയമിക്കുന്നത് ജനുവരിയില്‍ പുനരാരംഭിക്കും

കുവൈറ്റ്‌സിറ്റി:വിദേശ രാജ്യങ്ങളില്‍ നിന്നും നിര്‍ത്തിവെച്ചിരിക്കുന്ന തൊഴിലാളി റിക്രൂട്ട്‌മെന്റ അടുത്ത ജനുവരിയോടെ പുനരാരംഭിക്കുമെന്ന് കുവൈറ്റ് തൊഴില്‍ മന്ത്രാലയം അറിയിച്ചു.സര്‍ക്കാര്‍, സ്വകാര്യ മേഖളകളിലേക്ക് വ്യാപകമായി തൊഴിലാളികളെ കൊണ്ടുവരാനുള്ള നീക്കങ്ങളാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.ഏതാനും വര്‍ഷങ്ങളായി രാജ്യത്ത് വിദേശ റിക്രൂട്ട്‌മെന്റുകള്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.

കുവൈറ്റ് തൊഴില്‍ മന്ത്രാലയത്തിനു കീഴിലെ മാന്‍പവര്‍ അതോറിറ്റി ഡയറക്ടര്‍ ജമാല്‍ അല്‍ദൂസരിയാണ് രാജ്യത്തേക്ക് വിദേശതൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന കാര്യം വ്യക്തമാക്കിയത്.എന്നാല്‍ വിദേശ ജനസാന്ദ്രതയുടെ തോത് കൂടാതെയായിരിക്കും ഇത് നടപ്പാക്കുക.വിവിധ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും ആവശ്യമായ തൊഴിലാളികളുടെ എണ്ണം കണക്കാക്കും.തൊഴിലുടമകള്‍ക്കിടയില്‍ വിവേചനം കാണിക്കാതെയായിരിക്കു റിക്രൂട്ട്‌മെന്റ് നടത്തുകയെന്നും അറിയിച്ചു.

വിദേശ റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കുന്നതിന് മുന്നോടിയായി അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് കുവൈറ്റില്‍ ആറ് പ്രത്യേകം സമിതികളെ ചുമലതപ്പെടുത്തിയിരുന്നു.സിവില്‍ ഇന്‍ഫര്‍മേഷന്‍ വകുപ്പ്, ആഭ്യന്തര മന്ത്രാലയം, മാന്‍പവര്‍ അതോറിറ്റി എന്നിവയില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടുന്നതാണ് ഈ സമിതികള്‍.ഇവരുടെ പഠനം പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്.

വിദേശ റിക്രൂട്ട്‌മെന്റ് ആരംഭിക്കുമെങ്കിലും വിസിറ്റിങ് വിസയുമായെത്തുന്നവരെയും നിലവില്‍ കഴിയുന്നവരെയും തൊഴില്‍ വിസയിലേക്ക് മാറ്റാന്‍ അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.ഗാര്‍ഹിക, മത്സ്യബന്ധന മേഖലകളിലെ ജോലിക്കാര്‍ക്കും ആടുകളെ മേക്കുന്ന ജോലിയിലേര്‍പ്പെട്ടവര്‍ക്കും ഇത്തരത്തിലുള്ള മറ്റ് മേഖലകളിലുള്ളവര്‍ക്കും മാത്രമേ ഇനിമുതല്‍ വിസാമാറ്റം അനുവദിക്കൂ.

INDIANEWS24.COM GULF DESK

Leave a Reply