728-pixel-x-90-2-learn
728-pixel-x-90
<< >>

കുവൈറ്റില്‍ വിദേശികള്‍ക്ക് ലൈസന്‍സ് അനുവദിക്കാന്‍ കടുത്ത നിബന്ധന

കുവൈറ്റ്‌സിറ്റി: ഇനിമുതല്‍ കുവൈറ്റില്‍ പുതുതായി എത്തുന്ന വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാന്‍ ഒരു വര്‍ഷം കാത്തിരിക്കണം.രാജ്യത്തെ ആഭ്യന്തര, പ്രതിരോധകാര്യ സമിതിഇതിന് അംഗീകാരം നല്‍കി. വൈകാതെ നിയമമായേക്കുമെന്നാണ് സൂചന. തീരുമാനം ഗാര്‍ഹിക വിസയിലെത്തുന്ന വിദേശികള്‍ക്ക് ബാധകമല്ല.

കുവൈറ്റില്‍ എത്തുന്ന വിദേശികള്‍ക്ക് ആദ്യവര്‍ഷം തന്നെ ഡ്രൈവിംഗ് ലൈസന്‍സ് നല്‍കേണ്ടെന്ന് കരട് നിര്‍ദേശം പാര്‍ലമെന്റില്‍ ഇറക്കിയിരുന്നു.ഇതിനാണ് അസ്‌കര്‍ അല്‍ ഇന്‍സി എം.പിയുടെ അധ്യക്ഷതയില്‍ ഞായറാഴ്ച്ച ചേര്‍ന്ന യോഗത്തില്‍ അംഗീകാരം നല്‍കിയത്.ഇത് താമസിയാതെ നിയമമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ തീരുമാന പ്രകാരം ഒരു വര്‍ഷം കഴിഞ്ഞ് ലൈസന്‍സിന് അപേക്ഷിക്കുന്ന വിദേശികള്‍ക്ക് നാട്ടില്‍ ലൈസന്‍സ് ഉണ്ടാകണമെന്നും നിബന്ധനയുണ്ട്.

INDIANEWS24.COM Gulf Desk

Leave a Reply