728-pixel-x-90-2-learn
728-pixel-x-90
<< >>

കുവൈറ്റില്‍ വിദേശികളുടെ എണ്ണം 30 ലക്ഷ്യം കവിയും

കുവൈറ്റ്സിറ്റി: കുവൈറ്റിലെ വിദേശികളുടെ എണ്ണം മൂന്ന് വര്‍ഷത്തിനകം 30 ലക്ഷം കവിയുമെന്ന് റിപ്പോര്‍ട്ട്. സെന്‍സസ് പ്രകാരമുള്ള കണക്കെടുപ്പിന്റെ അടിസ്ഥാനത്തിലാണ് ഇത്. ഇവിടെയുള്ള വിദേശികളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവില്‍ ഒരു സ്വദേശിക്ക് 2.5 വിദേശി എന്ന അനുപാതത്തിലാണ് ഇവിടത്തെ വിദേശികളുടെ എണ്ണം. ഇത് അധികം താമസിയാതെ ഒരു സ്വദേശിക്ക് നാല് വിദേശികള്‍ എന്ന നിലയിലേക്കാകുമെന്നാണ് അനുമാനിക്കുന്നത്. 2016ലെ കണക്കുകളനുസരിച്ച് 26,97,195 വിദേശികളാണ്. ഇവരില്‍ 18,43,576 പുരുഷന്മാരും 8,53,619 വനിതകളുമാണ്.

INDIANEWS24.COM Gulf Desk

Leave a Reply