jio 800x100
jio 800x100
728-pixel-x-90
<< >>

കുവൈറ്റില്‍ ലൈസന്‍സില്ലാതെ കാറോടിച്ചാല്‍ നാട് കടത്തും

കുവൈറ്റ് സിറ്റി:ലൈസന്‍സ് ഇല്ലാതെ കാറോടിക്കുന്ന വിദേശികളെ കുവൈറ്റില്‍ നിന്നും നാട് കടത്തും.കള്ള ടാക്‌സി ഓടുന്നവര്‍ക്കെതിരെയും നടപടി കര്‍ശനമാക്കാന്‍ ഇവിടത്തെ ഗതാഗത വകുപ്പ് തീരുമാനിച്ചു.കുവൈറ്റില്‍ ആരംഭിച്ച 32-ാമത് ഗള്‍ഫ് ട്രാഫിക് വീക്കിന്റെ ഉദ്ഘാടനചടങ്ങില്‍ ഗതാഗത വകുപ്പ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അബ്ദുള്ള അല്‍ മുഹന്ന ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

നിങ്ങളുടെ തീരുമാനം നിങ്ങളുടെ ഭാവി നിശ്ചയിക്കും എന്ന മുദ്രാവാക്യവുമായാണ് ഗള്‍ഫ് രാജ്യങ്ങളിലെ ഗതാഗത വാരാചരണമായി ഗള്‍ഫ് ട്രാഫിക് വീക്ക് ആരംഭിച്ചത്.രാജ്യത്തെ ഗതാഗതസേവനങ്ങളുടെ പിഴതുക വര്‍ദ്ധിപ്പിക്കാനുള്ള പഠന റിപ്പോര്‍ട്ട് ഫത്വ നിയമ വകുപ്പുകളുടെ പരിഗണനയിലാണ്.

INDIANEWS24.COM Gulf Desk

Leave a Reply