728-pixel-x-90-2-learn
728-pixel-x-90
<< >>

കുവൈറ്റില്‍ ലൈസന്‍സില്ലാതെ വണ്ടി ഓടിച്ചാല്‍ നാടുകടത്തും

കുവൈറ്റ്‌സിറ്റി:ഡ്രൈവിങ് ലൈസന്‍സില്ലാതെ വാഹനമോടിക്കുന്ന വിദേശികളെ പിടികൂടിയാല്‍ നാടുകടത്തുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.രാജ്യത്ത് ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണിത്.

നാടുകടത്തുന്ന പുതിയ തീരുമാനത്തിനൊപ്പം പുതിയ വാഹനങ്ങളള്‍ക്ക് ആദ്യം മൂന്ന് വര്‍ഷത്തേക്കും പിന്നീട് രണ്ട് വര്‍ഷം വീതം രണ്ട് തവണയും വാഹനങ്ങളുടെ ടെസ്റ്റ് നടത്തിയാല്‍ മതിയെന്ന പരിഷ്‌ക്കാരവും നടപ്പിലാക്കുമെന്നും മന്ത്രാലയം വ്യക്കതമാക്കി.ലൈസന്‍സില്ലാത്തവരെ നാട് കടത്തുന്ന നടപടികള്‍ അടുത്ത ദിവസം മുതല്‍ തുടങ്ങുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

കുവൈത്തില്‍ അര്‍ഹത ഇല്ലാതെ കരസ്ഥമാക്കിയ വിദേശികളുടെ ലൈസന്‍സുകള്‍ അധികൃതര്‍ തിരിച്ചെടുക്കുന്ന നടപടികളും ഉണ്ട്.വിദേശികള്‍ പലരും തങ്ങളുടെ പ്രൊഫഷനല്‍ െ്രെഡവിങ് ലൈസന്‍സിന് അര്‍ഹത ഇല്ലെനിരിക്കെ അതു നേടുവാന്‍ മാത്രമായി മാനേജര്‍, മന്‍ദൂപ്, ഡ്രൈവര്‍ തുടങ്ങിയ തസ്തികയിലേക്ക് വിസ മാറ്റിയാണ് മുന്‍ കാലങ്ങളില്‍ ലൈസന്‍സ് കരസ്ഥമാക്കിയത്.ഇത്തരത്തിലുള്ള ഒമ്പതിനായിരം ലൈസന്‍സുകളാണ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഗതാഗത വകുപ്പ് പിടിച്ചെടുത്തിരിക്കുന്നത്.നേരത്തെ, ആയിരക്കണക്കിനു വിദേശികള്‍ ഇത്തരത്തില്‍ അനര്‍ഹമായി ലൈസന്‍സുകള്‍ കരസ്ഥമായത് അധികൃതര്‍ കണ്ടെത്തിയിരുന്നു.
എന്നാല്‍ 10 വര്‍ഷത്തേക്ക് ലൈസന്‍സ് ലഭിച്ചിരിക്കുന്നവര്‍ക്ക് നിലവിലെ സാഹചര്യത്തില്‍ ഇത് ബാധകമല്ല.അതേസമയം കാലാവധി കഴിഞ്ഞ്, ലൈസന്‍സ് പുതുക്കുന്ന വേളയിലാണ് അധികൃതര്‍ ഇവ പിടിച്ചെടുക്കുന്നത്.

ഇഖാമയുടെ കാലാവധി അനുസരിച്ചും ലൈസന്‍സിന് അര്‍ഹതയുള്ള തസ്തികയിലാണോ നിലവില്‍ ജോലി ചെയ്യുന്നതെന്ന് ഉറപ്പാക്കിയ ശേഷമാണ് പുതുക്കി നല്‍കുന്നത്. ഇതിനിടെയാണ് നാടുകടത്തുന്ന നടപടിക്ക് അടുത്ത ദിവസം മുതല്‍ തുടക്കമാകുന്നത്.

INDIANEWS24.COM GULF DESK

Leave a Reply