728-pixel-x-90-2-learn
728-pixel-x-90
<< >>

കുവൈറ്റില്‍ മലയാളി യുവാവ് വാഹനമിടിച്ച് മരിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ  ഫർവാനിയയിൽ മലയാളി യുവാവ് വാഹനമിടിച്ച് മരിച്ചു. കോഴിക്കോട്ട് തിക്കോടി പുറക്കാട് തൈവളപ്പിൽ ഇമ്പിച്ചി മമ്മുവിന്റെ മകൻ റഉഫ് (38) ആണ് മരിച്ചത്. ശുവൈക്കിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന റഉഫ് ഖൈത്താനും ഫർവാനിയക്കും ഇടയിലുള്ള എയർപോർട്ട് റോഡ്‌ മുറിച്ചു കടക്കുന്നതിനിടെ ഒരു ടാക്സി കാർ തട്ടിത്തെറിപ്പിക്കുകയായിരുന്നു . സംഭവ സഥലത്തു തന്നെ മരണം സംഭവിച്ചു. ജസീനയാണ് ഭാര്യ ഒരു വയസ്സുള്ള മകനുണ്ട്. മാതാവ് ആയിഷ.  മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടിക്രമങ്ങൾ കെ എം സി സി യുടെ നേതൃത്വത്തിൽ നടന്നു വരുന്നു.

Leave a Reply