jio horizontal
728-pixel-x-90
<< >>

കുവൈറ്റില്‍ പൊതുമാപ്പ് ആരംഭിച്ചു; ആദ്യ ദിവസം ഇന്ത്യന്‍ എംബസിയിലെത്തിയത് നാലായിരം പേര്‍

കുവൈറ്റ്‌സിറ്റി: രാജ്യത്ത് അനധികൃതമായി താമസമാക്കിയവര്‍ക്ക് പിഴയോ ശിക്ഷയോ കുടാതെ രാജ്യം വിടുന്നതിനായി പൊതുമാപ്പ് ആരംഭിച്ചു. അടുത്ത മാസം 22 വരെയാണ് കാലാവധി. ഇതുകഴിഞ്ഞും ഇത്തരത്തിലുള്ളവര്‍ ഇവിടെ തങ്ങിയാല്‍ പിഴ ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഇഖാമ കാലാവധി കഴിഞ്ഞ ശേഷം ഇവിടെ തങ്ങുന്ന ഒരാള്‍ ഓരോ ദിവസവും രണ്ട് ദിനാര്‍ വീതം പിഴയടക്കേണ്ടിവരും. 600 ദിനാര്‍ ആണ് കൂടിയ പിഴ. പൊതുമാപ്പിന്റെ ആദ്യ ദിവസമായ തിങ്കളാഴച്ച ഇന്ത്യന്‍ എംബസിയില്‍ നാലായിരത്തിലേറെ പേര്‍ എത്തിയിരുന്നു.

INDIANEWS24.COM Gulf Desk

Leave a Reply