728-pixel-x-90-2-learn
728-pixel-x-90
<< >>

കുവൈറ്റില്‍ തൊഴില്‍ പ്രശ്‌നം നേരിടുന്ന നിരവധി ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട് എംബസിക്ക് കൈമാറി

കുവൈറ്റ് സിറ്റി: തൊഴില്‍പ്രശ്‌നം നേരിടുന്ന 374 ഇന്ത്യന്‍ ജീവനക്കാരുടെ പാസ്‌പോര്‍ട്ട് ഇന്ത്യന്‍ എംബസിക്ക് കൈമാറി. കുവൈറ്റിലെ ഖറാഫി നാഷനല്‍ കമ്പനിയാണ് പാസ് പോര്‍ട്ട് കൈമാറിയിരിക്കുന്നത്. നിലവില്‍ കുവൈറ്റ് ഓയില്‍ കമ്പനിയുടെ വിവിധ പദ്ധതികളില്‍ ജോലി ചെയ്യുന്നവരാണ് ഈ ജീവനക്കാര്‍.

തൊഴില്‍ പ്രശ്‌നത്തെത്തുടര്‍ന്ന് കഴിഞ്ഞ ഒന്നരവര്‍ഷമായി ദുരിതമനുഭവിക്കുന്ന ഖറാഫി നാഷനല്‍ കമ്പനിയിലെ ജീവനക്കാരുടെ പാസ്‌പോര്‍ട്ടാണ് കഴിഞ്ഞ ദിവസം കൈമാറിയത്. ബാക്കിയുള്ളവരുടെ പാസ്‌പോര്‍ട്ടുകള്‍ കൂടി വരും ദിവസങ്ങളില്‍ കൈമാറാന്‍ സന്നദ്ധത അറിയിച്ചതായി ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ വ്യക്തമാക്കി. സ്ഥാപനത്തിലെ തൊഴില്‍ പ്രശ്‌നം കാരണം കുവൈത്ത് ഓയില്‍ കമ്പനിയുടെ വിവിധ പദ്ധതികളില്‍ ജോലി മാറ്റം നടത്തിയവരാണ് ഈ തൊഴിലാളികള്‍. ഇവരുടെ വിസ മാറ്റത്തിനുള്ള നടപടികള്‍ക്കായി പാസ്‌പോര്‍ട്ട് ആവശ്യപ്പെട്ടതോടെ അത് നല്‍കാന്‍ കമ്പനി വിസമ്മതിച്ചു. ഇതോടെ ജീവനക്കാര്‍ ഇന്ത്യന്‍ എംബസിയെ സമീപിച്ചു.

ഇന്ത്യന്‍ എംബസി ഇടപെട്ടപ്പോഴും ഇതേ നിലപാടാണ് കമ്പനി സ്വീകരിച്ചത്. തുടര്‍ന്ന് എംബസി അധികൃതര്‍ കുവൈത്ത് മനുഷ്യ വിഭവസമിതിയെ സമീപിച്ചു. സമിതി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഇന്ത്യന്‍ എംബസി തൊഴില്‍ വിഭാഗം സെക്രട്ടറി യു.എസ്. സിബിയും കമ്പനി അധികൃതരും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് കമ്പനി അധികൃതര്‍ പാസ്‌പോര്‍ട്ടുകള്‍ തിരിച്ചു നല്‍കാന്‍ തയ്യാറായത്.

INDIANEWS24.COM Gulf Desk

Leave a Reply