728-pixel-x-90-2-learn
728-pixel-x-90
<< >>

കുവൈറ്റില്‍ അനധികൃതമായി തങ്ങുന്നവര്‍ക്ക്‌ ഈ വര്‍ഷം പൊതുമാപ്പില്ല

കുവൈറ്റ് സിറ്റി:അനധികൃതമായി കുവൈറ്റില്‍ തങ്ങുന്ന വിദേശികള്‍ക്ക് ഈ വര്‍ഷം പൊതുമാപ്പുണ്ടാവില്ലെന്ന് കുവറ്റിന്റെ ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.താമസ,തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് ഇവിടെ 90,000 പേര്‍ തങ്ങുന്നുണ്ടെന്നും കുവൈറ്റിന്റെ പാസ്‌പോര്‍ട്ട് കാര്യ വിഭാഗം അറിയിച്ചു.

കൂടുതല്‍ വിദേശികള്‍ തങ്ങിയിരിക്കുന്നതിനാല്‍ ഈ വര്‍ഷം പൊതുമാപ്പുണ്ടായേക്കാമെന്ന സൂചനകള്‍ ശരിയല്ലെന്ന് വ്യക്തമാക്കുന്ന അറിയിപ്പ് കുവൈറ്റ് പാസ്‌പോര്‍ട്ട് കാര്യ വിഭാഗ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ശൈഖ് മാസെന്‍ അല്‍ ജറാ അസ്വാബാഹാണ് പുറത്തുവിട്ടത്.പൊതുമാപ്പ് പ്രഖ്യാപിക്കണമെന്ന ശുപാര്‍ശ താമസകാര്യ വിഭാഗം ആഭ്യന്തര മന്ത്രാലയത്തിന് ഇതേവരെ നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കുവൈറ്റില്‍ വിദേശികളായ അനധികൃത താമസക്കാര്‍ക്കായി ഒടുവില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചത് 2011ലാണ്.അന്ന് 42,000 പേര്‍ക്ക് അത് ഗുണം ചെയ്തിരുന്നു.കൂടുതല്‍ വിദേശികള്‍ തങ്ങുന്നതായി കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു അന്ന് അത്തരം ഒരു നിലപാട് സ്വീകരിച്ചത്.ഈ വര്‍ഷവും സമാനമായ അന്തരീക്ഷമാണെങ്കിലും ഔദ്യോഗിക അറിയിപ്പ് വന്നതോടെ തൊഴില്‍,താമസ നിയമങ്ങള്‍ക്ക് അനുസൃതമല്ലാതെ ഇവിടെ തങ്ങുന്നവര്‍ക്ക് ബുദ്ധിമുട്ടായിട്ടുണ്ട്‌.

അനധികൃതമായി താമസിക്കുന്നതായി കണ്ടെത്തിയ കുറെ വിദേശികളെ അറസ്റ്റ് ചെയ്ത് നാടുകടത്തി.ഇത്തരത്തിലുള്ളവരെ പിടികൂടുന്നതും നാടുകടത്തുന്നതും തുടരുമെന്ന്‌ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.അതേസമയം അറസ്റ്റിലായ ചിലരുടെ സ്‌പോണ്‍സര്‍മാര്‍ രേഖകള്‍ നിയമവിധേയമാക്കിയതിനെ തുടര്‍ന്ന് അവിടെ തന്നെ തങ്ങാന്‍ അനുവദിക്കുകയും ചെയ്തു.

INDIANEWS24.COM GULF DESK

Leave a Reply