728-pixel-x-90-2-learn
728-pixel-x-90
<< >>

കുവൈറ്റിലെ മലയാളി ഗ്രാമത്തില്‍ ഫ്‌ളാറ്റുകള്‍ക്ക്‌ വന്‍വാടക

കുവൈറ്റ്‌സിറ്റി:കുവൈറ്റില്‍ മലയാളികള്‍ കൂടുതലായി താമസമാക്കിയിട്ടുള്ള അബ്ബാസിയില്‍ ഫ്‌ളാറ്റ്‌ വാടക വലിയ തോതില്‍ കൂടി.വാടക വര്‍ദ്ധന താഴ്ന്ന വരുമാനക്കാരായ പ്രവാസികളെ കാര്യമായി ബാധിച്ചിട്ടുണ്ട്.കുവൈറ്റിലെ മലയാളി പ്രദേശം എന്ന് അറിയപ്പെടുന്ന ഇവിടെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എട്ട് മുതല്‍ പത്ത് ശതമാനം വരെ വാടക വര്‍ദ്ധനയാണുണ്ടായിരിക്കുന്നത്.

അബ്ബാസിയയ്ക്കു പുറമെ ഫര്‍വാനിയയിലും അടുത്ത കാലത്ത് നിരവധി പഴയ കെട്ടിടങ്ങള്‍ പൊളിച്ച് പുതിയവ പണിതതോടെയാണ് വാടകയില്‍ വലിയ ഉയര്‍ച്ചയുണ്ടായിരിക്കുന്നത്.മേഖലയില്‍ കുട്ടികളുടെ സ്‌കൂള്‍ഫീസും വര്‍ദ്ധിച്ചതോടെ പ്രവാസി കുടുംബങ്ങല്‍ പലതും ഒരു ഫ്‌ളാറ്റില്‍ രണ്ട് കുടുംബങ്ങല്‍ ഒരുമിച്ച് താമസിക്കുന്ന ഫാമിലി ഷെയറിങ് സംവിധാനത്തില്‍ താമസിച്ചുവരുന്നുമുണ്ട്.

INDIANEWS24.COM Gulf Desk

Leave a Reply