728-pixel-x-90-2-learn
728-pixel-x-90
<< >>

കുവൈറ്റിലെ തീപ്പിടിത്തത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു

കുവൈത്ത് സിറ്റി:കെട്ടിടത്തിന് തീപ്പിടിച്ച് മഹ്ബൂലയില്‍ രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം മങ്കട സ്വദേശി സുരേഷ് ബാബു(37), കൊല്ലം അയത്തില്‍ ശ്രീകുമാര്‍ കണ്ണന്‍(38) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച്ച രാത്രി 12 ഓടെയായിരുന്നു സംഭവം.

സെക്യൂരിറ്റി ജീവനക്കാരായിരുന്ന ഇരുവരും താമസിച്ചിരുന്ന ബഹുനില കെട്ടിടത്തിലെ മുറിയിലായിരുന്നു അഗ്നിബാതയുണ്ടായത്.അല്‍ മുല്ല ജിഎഫ്-4 സെക്യൂരിറ്റി കമ്പനിക്കുവേണ്ടിയാണ് ഇവര്‍ ജോലി ചെയ്തിരുന്നത്.തണുപ്പകറ്റാനുള്ള ഹീറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനിടെ വൈദ്യുതിയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാവാം അപകടമുണ്ടാക്കിയതെന്ന് അനുമാനിക്കുന്നു.കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

INDIANEWS24 GULF DESK

Leave a Reply