കുവൈറ്റിലെ ഇന്ത്യന്‍ തടവുകാര്‍ക്ക് ഇനി നാട്ടിലെ ജയിലില്‍ കിടക്കാം
കുവൈറ്റ് സിറ്റി: കുവൈറ്റ് ജയിലുകളില്‍ വിവിധ കുറ്റങ്ങളില്‍ ശിക്ഷ അനുഭവിക്കുന്ന ഇന്ത്യക്കാരായ തടവുകാര്‍ക്ക് തങ്ങളുടെ രാജ്യത്തെ ജയിലുകളില്‍ ശിക്ഷ അനുഭവിക്കാന്‍ സൌകര്യമൊരുങ്ങുന്നു. കഴിഞ്ഞ ആഴ്ച ഇന്ത്യ സന്ദര്‍ശിച്ച കുവൈറ്റ് പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അസ്വബാഹിന്റെ സന്ദര്‍ശന വേളയില്‍ ഒപ്പുവെച്ച തടവുകാരുടെ കൈമാറ്റ കരാറിന്റെ ഭാഗമായുള്ളതാണ് ഈ തീരുമാനം.
കുവൈത്ത് പ്രധാനമന്ത്രിയുടെ ഇന്ത്യന്‍ സന്ദര്‍ശനം സംബന്ധിച്ച് വിശദീകരിക്കാന്‍ ഇന്ത്യന്‍ എംബസിയില്‍ ഇന്ത്യന്‍ അംബാസഡര്‍ സതീഷ്.സി.മേഹ്ത വിളിച്ചുചേര്‍ച്ച വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്പോള്‍ 200 ഓളം ഇന്ത്യക്കാരായ തടവുകാരാണ് വിവിധ കുറ്റങ്ങളില്‍ ശിക്ഷക്ക് വിധിക്കപ്പെട്ട് കുവൈറ്റ് ജയിലുകളില്‍ ഉള്ളത്. കരാര്‍ നടപ്പാകുന്നതനുസരിച്ചു തടവുകാരുടെ കൈമാറ്റ കാര്യങ്ങളില്‍ വ്യക്തത വരുമെന്നും അംബാസഡര്‍ പറഞ്ഞു.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന നാടുകടത്തലിനെക്കുറിച്ചോ, താമസ രേഖകളില്ലാതെ കുവൈറ്റില്‍ തങ്ങുന്ന ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് തിരിച്ചു പോകാന്‍ അവസരം നല്കുന്ന പൊതുമാപ്പ് പോലുള്ള കാര്യങ്ങളിലോ കുവൈറ്റ് പ്രധാനമന്ത്രിയുടെ സന്ദര്‍ശ വേളയില്‍ ചര്‍ച്ചകള്‍ ഉണ്ടായോ എന്ന ചോദ്യത്തിന്, എല്ലാ കാര്യങ്ങളും ചര്‍ച്ചചെയ്തു എന്ന ഒഴുക്കന്‍ മറുപടിയാണ് അദ്ദേഹം നല്‍കിയത്. ഇന്ത്യയിലേക്ക് സ്ഥലം മാറി പോകുന്ന അംബാസഡര്‍ സതീഷ്.സി.മേഹ്തക്കൊപ്പം മറ്റു എംബസി ഉദ്യോഗസ്ഥരും പങ്കെടുത്തു.