728-pixel-x-90-2-learn
728-pixel-x-90
<< >>

കുവൈറ്റിലും യു എ ഇയിലെ ചിലഭാഗങ്ങളിലും ഭൂചലനം

കുവൈറ്റ്‌സിറ്റി: കുവൈറ്റിലും യു എ ഇയുടെ വിവിധ ഭാഗങ്ങളിലും ഭൂമികുലുക്കം അനുഭവപ്പെട്ടു. ഞായറാഴ്ച്ച രാത്രിയോടെയാണ് കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂമികുലുക്കമുണ്ടായത്. ജനങ്ങള്‍ ഏറെ പരിഭ്രാന്തരായെങ്കിലും ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യു എ ഇയില്‍ പലയിടത്തും ഉണ്ടായ ഭൂചലനം നേരിയ തോതിലുള്ളതാണ്.

പ്രാദേശിക സമയം രാത്രി ഒമ്പതരയോടെയായിരുന്നു കുവൈറ്റിലെ ഭൂചലനം. പരിഭ്രാന്തരായവര്‍ കെട്ടിടങ്ങളില്‍ നിന്ന് റോഡിലിറങ്ങി നിന്നു. മലയാളികള്‍ തിങ്ങിപാര്‍ക്കുന്ന അബ്ബാസിയ, മങ്കാഫ്, ഫര്‍വാനിയ തുടങ്ങിയ മേഖലകളിലായണ് ഭൂചലനം അനുഭവപ്പെട്ടത്. മുന്‍പ് ഇറാനിലും ഇറാഖിലും ഉണ്ടായ ഭൂമികുലുക്കത്തിന്റെ തുടര്‍ചലനങ്ങളാണിതെന്നാണ് ശാസ്ത്രലോകം അനുമാനിക്കുന്നത്.

യുഎഇ ഷാര്‍ജയിലെ അല്‍ നഹ്ദ, അബുദാബിയിലെ റീം അയലന്റ്, ദുബായി ദേരയിലെ ചിലഭാഗങ്ങളിലുമാണ് സെക്കന്റുകള്‍ മാത്രം നീണ്ട ഭൂമികുലുക്കം ഉണ്ടായത്. എന്നാല്‍ കുവൈത്തിലും യുഎഇലും റിക്ടര്‍സ്‌കെയിലില്‍ എത്രയാണ് അനുഭവപ്പെട്ടതെന്ന് വ്യക്തമല്ല. ഔദ്യോഗികമായ ഭൂമികുലുക്കം സംബന്ധിച്ച പ്രതികരണം വന്നിട്ടില്ല. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ അറിയിച്ചു.

INDIANEWS24.COM Gulf Desk

Leave a Reply