728-pixel-x-90-2-learn
728-pixel-x-90
<< >>

കുവൈറ്റിന്റെ അഭിമാന സ്തംഭം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു

കുവൈറ്റ് സിറ്റി:അറ്റകുറ്റ പണികള്‍ക്കായി അടച്ചിട്ടിരുന്ന കുവൈറ്റ് ടവര്‍ വീണ്ടും തുറന്നു.2012ല്‍ അടച്ചിട്ട കുവൈറ്റിന്റെ അഭിമാന സ്തംഭമായ കുവൈറ്റ് ടവര്‍ രണ്ട് വര്‍ഷത്തിന് ശേഷമാണ് സന്ദര്‍ശകര്‍ക്കായി തുറന്നിടുന്നത്.

20 ലക്ഷം കുവൈറ്റ് ദിനാര്‍ മുടക്കിയാണ് ടവറുകളുടെ കേടുപാടുകള്‍ തീര്‍ത്തത്.1971 ല്‍ അന്നത്തെ അമീറായിരുന്ന ഷേഖ് ജാബര്‍ അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സാബായുടെ താല്‍പ്പര്യപ്രകാരമാണ് ടവറിന്റെ നിര്‍മ്മാണം ആരംഭിച്ചത്.സ്വീഡിഷ് എഞ്ചീനീയര്‍മാരായിരുന്നു രൂപകല്‍പ്പന.അഞ്ചു വര്‍ഷംകൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയെങ്കിലും 1979 നാണ് ഔദ്യോഗികമായി തുറന്നത്.സമുദ്രനിരപ്പില്‍ നിന്നും 187 മീറ്റര്‍ ഉയരമാണ് ഇതിനുള്ളത്.ജലം സംഭരിക്കാനുള്ള ടാങ്ക് ഉള്‍പ്പടെ മൂന്നു ഗോപുരങ്ങള്‍ ഉള്‍പ്പെടുന്നതായിരുന്നു കുവൈറ്റ് ടവേഴ്‌സ്.

കുവൈത്ത് ദേശീയവിമോചന ദിനാഘോഷത്തോടനുബന്ധിച്ചാണ് ടവര്‍ തുറന്നത്.അറ്റകുറ്റപ്പണികള്‍ക്കായി 2012 ഏപ്രിലിലാണ് അടച്ചിട്ടത്.

INDIANEWS24 GULF DESK

Leave a Reply