728-pixel-x-90-2-learn
728-pixel-x-90
<< >>

കുവൈറ്റിനോട് വിട, കണ്ണന്‍ നാട്ടിലേക്ക്

കുവൈറ്റ്:35 വർഷത്തോളമായി കുവൈറ്റില് പ്രവാസ ജീവിതം നയിക്കുകയും കേരള ആർട്ട്
ലവേര്സ് അസോസിയേഷൻ, കല കുവൈറ്റ് പ്രസിഡണ്ട്, ജനറൽ സെക്രട്ടറി തുടങ്ങിയ
ഉത്തരവാദിത്വങ്ങള് നിര്വ്വഹിക്കുകയും കുവൈറ്റ് പ്രവാസി സമൂഹത്തിന്റെ
സാമൂഹ്യ സാംസ്കാരിക ജീവ കാരുണ്യ പ്രവര്ത്തന മേഖലയിലെ സജീവ സാന്നിധ്യവുമായ
ടി.കെ. കണ്ണന് പ്രവാസ ജീവിതം അവസാനിപ്പിച്ചു സ്വദേശമായ കോഴിക്കോട്
വളയത്തേക്ക് മടങ്ങുന്നു. കഴിഞ്ഞ 35 വര്ഷവും കെ.ഡി.ഡി. എന്ന കമ്പനിയില്
തന്നെ ജോലി ചെയ്തു എന്ന പ്രത്യേകതയും  ടി.കെ.കണ്ണന്റെ പ്രവാസ
ജീവിതത്തിലുണ്ട്. സാങ്കേതിക വിദ്യകള് അത്രയൊന്നും വികാസം
പ്രാപിച്ചിട്ടില്ലാത്ത കാലത്ത് കുവൈറ്റില് അങ്ങോളമിങ്ങോളം ഓടി നടന്നു
പ്രവാസി സമൂഹത്തിന്റെ വിവിധ പ്രശ്നനങ്ങളില് ഇടപെട്ടു നിറ
സാന്നിധ്യമായിരുന്നു ടി.കെ.കണ്ണന്.

ടി.കെ.കണ്ണന് അബ്ബാസിയ കലാ സെന്ററില് വെച്ച് കല കുവൈറ്റ് അബ്ബാസിയ മേഖലാ
കമ്മറ്റിയുടെ നേതൃത്വത്തില് ഹൃദ്യമായ യാത്രയയപ്പ് നല്കി. യാത്രയയപ്പ്
ചടങ്ങില് കണ്ണന്റെ സുഹൃത്തുക്കളും മറ്റു സംഘടനാ പ്രവര്തകരുമടക്കം
നിരവധിപേര് പങ്കെടുത്തു. കല കുവൈറ്റ് പ്രസിഡണ്ട് ടി.വി.ഹിക്മത്
അദ്ധ്യക്ഷത വഹിച്ച ചടങ്ങില് ജനറൽ സെക്രട്ടറി ജെ.സജി, കൈപ്പട്ടൂര്‍
തനകച്ചന്‍, ജോയ് മുണ്ടാക്കാടന്, എബി വാരിക്കാട്, സാബു പീറ്റർ, സാം
പൈനുമൂട്, അബൂബക്കര്‍, എന്.അജിത്കുമാര്, ജെ.ആല്ബെർട്ട്, തോമസ് മാത്യു
കടവില്, സജി തോമസ് മാത്യു, ഷാരലട്ട് ആല്ബര്ട്ട്, സജീവ്.എം.ജോർജ്, ജോജി
ഐപ്പ്, ടി.കെ.സൈജു. സി.കൃഷ്ണന്‍, സലിം രാജ്, ദിലിപ് നടെരി, അനില്കുമാര്,
ബാലചന്ദ്രന്‍, വികാസ് കീഴാറ്റൂര്‍, മുസ്തഫ
യാത്രയയപ്പ് സമ്മേളനത്തിന് മറുപടി പറഞ്ഞുകൊണ്ട് ടി.കെ.കണ്ണന് വികാര
വയ്പ്പോടുകൂടി സംസാരിച്ചു. ചടങ്ങിനു മേഖല സെക്രട്ടറി സ്കറിയ ജോണ്
സ്വഗതമാശംസിക്കുകയും കേന്ദ്ര കമ്മറ്റി അംഗം ബാലഗോപാല് നന്ദി
പ്രകാശിപ്പിക്കുകയും ചെയ്തു.

any indianews

Leave a Reply