jio 800x100
jio 800x100
728-pixel-x-90
<< >>

കുവൈത്ത് പള്ളിയില്‍ സ്ഫോടനം: 4 മരണം

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇമാം സാദിഖ്‌ പള്ളിയില്‍ നടന്ന ചാവേര്‍ ബോംബ്‌ സ്ഫോടനത്തില്‍ കുറഞ്ഞത്‌ 4 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കുണ്ട്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഷിയ വിഭാഗക്കാരുടെ പള്ളിയില്‍ വെള്ളിയാഴ്ച നിസ്കാരസമയത്താണ് സ്ഫോടനം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐസിസുമായി ബന്ധമുള്ള ഒരു സംഘടന ഏറ്റെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടവരിലോ പരിക്കേറ്റവരിലോ മലയാളികളോ മറ്റ് ഇന്ത്യക്കാരോ ഉള്ളതായി ഇതുവരെ വിവരമൊന്നുമില്ല.
12 പേര്‍ മരിച്ചതായി പ്രമുഖ വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. സൗദിയിലും യെമനിലും ഐസിസ് അടുത്തിടെ സമാനമായ ആക്രമണങ്ങള്‍ നടത്തിയിരുന്നു.

Leave a Reply