728-pixel-x-90-2-learn
728-pixel-x-90
<< >>

കുവൈത്തില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാനൊരുങ്ങുന്നു

കുവൈത്ത് സിറ്റി:ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാനായി കുവൈത്തില്‍  നിയമം ഭേദഗതി ചെയ്യും.വാര്‍ത്താ വിതരണ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നടപടികളുമായി ഇലക്ട്രോണിക് മീഡിയ ബില്ലിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണന്ന് വാര്‍ത്താവിതരണ മന്ത്രി ഷൈഖ് സല്‍മാന്‍ അല്‍ഹമൂദ് അല്‍സാബ വ്യക്തമാക്കി.

മാധ്യമങ്ങളുടെ സ്വാതന്ത്ര്യം ഹനിക്കാനല്ല സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.എന്നാല്‍ ഇവയെ നിയന്ത്രിച്ച് എല്ലാ വിഭാഗക്കാരുടെയും അവകാശം ഒരേസമയം സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് ഉദ്ദേശിക്കുന്നത്.ഇമീഡിയ ബില്‍ സംബന്ധിച്ച് അപൈഌ് എജുക്കേഷന്‍ ആന്‍ഡ് ട്രെയ്‌നിങ് പബഌക് അതോറിറ്റിയും കുവൈത്ത് ജേണലിസ്റ്റ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ഓണ്‍ലൈന്‍ പത്രങ്ങള്‍, ഓണ്‍ലൈന്‍ വാര്‍ത്താചാനലുകള്‍, സ്വകാര്യ വാര്‍ത്താ ഏജന്‍സികള്‍, പ്രസിദ്ധീകരണാലയങ്ങള്‍, വാണിജ്യ മാധ്യമസംവിധാനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയുമാണ് ഇ മീഡിയ ബില്ലിലൂടെ ലക്ഷ്യമിടുന്നത്. എന്നാല്‍, സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളായ ട്വിറ്റര്‍, ഫേസ്ബുക്, ഇന്‍സ്റ്റഗ്രാം പോലുള്ളവയൊന്നും ഇതിന്റെ പരിധിയില്‍ വരുന്നില്ല.

INDIANEWS24.COM Gulf Desk

Leave a Reply