കുവൈത്ത് സിറ്റി: അന്താരാഷ്ട്ര വിമാനക്കമ്പനിയായ കുവൈത്ത് എയര്‍വെയ്സിന്റെ ചെയര്മാന് സമി അല്‍ നസീഫിനെ കുവൈറ്റ് സര്‍ക്കാര്‍ പുറത്താക്കി. കുവൈത്ത് ഗതാഗത മന്ത്രി എസ്സ അല്‍ കന്ദരിയാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്.കുവൈത്ത് എയര്‍വെയ്സിന്റെ ഡെപ്യൂട്ടി ചെയര്മാന് ചെയര്‍മാന്റെ ചുമതല നല്കി.
ഇന്ത്യന്‍ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വെയ്സില്‍ നിന്ന് അഞ്ച് എയര്‍ബസ് വിമാനങ്ങള്‍ വാങ്ങാന്‍ കരാറുണ്ടാക്കിയതിന്റെ പേരിലാണ് നടപടി. മറ്റേതെങ്കിലുമൊരു വിമാനക്കമ്പനിയുമായി കരാറില്‍ ഒപ്പുവെയ്ക്കാന്‍ അല്‍ നസീഫിന് അധികാരമില്ലെന്ന് മന്ത്രി അറിയിച്ചു. ഇതോടെ കരാറിന് സാധുത ഇല്ലാതെയാകും.
ജെറ്റ് എയര്‍വെയ്സിന് 14 എയര്‍ബസ് എ330 വിമാനങ്ങളാണ് ഉള്ളത്. ജോഹന്നസ്ബര്‍ഗ്, മിലാന് , ന്യൂയോര്‍ക്ക് എന്നിവ ഉള്‍പ്പെടെ നഷ്ടത്തിലുള്ള അഞ്ചു സര്‍വീസുകള്‍ നിര്‍ത്തിയതോടെ വെറുതെ കിടക്കാന്‍ തുടങ്ങിയ അഞ്ചു വിമാനങ്ങള്‍ കുവൈത്ത് എയര്‍വെയ്സിന് വിറ്റു പണം കണ്ടെത്താനായിരുന്നു ജെറ്റ് പദ്ധതിയിട്ടിരുന്നത്. ഇതു ജെറ്റ് എയര്‍വെയ്സിന് കനത്ത പ്രഹരമുണ്ടാക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.
INDIANEWS MIDDLE EAST